Sunday August 25th, 2019 - 7:48:pm
topbanner
topbanner

ലോക്സഭയില്‍ വിവരാവകാശ നിയമ ഭേദഗതിബില്ല് അവതരിപ്പിച്ചു

RA
ലോക്സഭയില്‍ വിവരാവകാശ നിയമ ഭേദഗതിബില്ല് അവതരിപ്പിച്ചു

ന്യൂ‍ഡൽഹി : പ്രതിപക്ഷ എതിർപ്പിനെ മറികടന്ന് വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. മുഖ്യവിവരാവകാശ കമ്മീഷണർക്കും വിവരാവകാശ കമ്മീഷണർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായ പദവി നല്കുന്നത് പിൻവലിക്കാനാണ് ഭേദഗതി.

വിവരാവകാശ കമ്മീഷണർമാരുടെ വേതനവും മറ്റു വ്യവസ്ഥകളും കേന്ദ്രസർക്കാരിന് നിശ്ചയിക്കാം എന്നാണ് ബില്ലിലെ നിര്‍ദ്ദേശം. ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും സഭയിൽ നിന്ന് ഇറങ്ങി പോയി. എഐഎംഐഎ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 224 പേർ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ 9 പേർ എതിർത്തു.

Read more topics: loksaba, vivaravakasha, niyamam
English summary
loksaba vivaravakasha niyamam
topbanner

More News from this section

Subscribe by Email