Monday February 17th, 2020 - 1:05:am
topbanner

മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് മുലായം സിംഗ് യാദവ്

RA
മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് മുലായം സിംഗ് യാദവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച്‌ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തിലാണ് മോദിയെ പിന്തുണയ്ക്കുന്ന പരാമര്‍ശവുമായി അപ്രതീക്ഷിതമായി മുലായത്തിന്റെ രംഗപ്രവേശം. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്ന് മുലായംസിംഗ് ലോക്സഭയില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും മുലായം പറഞ്ഞു. ലോക്സഭയില്‍ ഇതേ എംപിമാരെ വീണ്ടും കാണുമെന്നാണ് കരുതുന്നതെന്നും തന്‍റെ പാര്‍ലമെന്‍റിലെ വിടവാങ്ങള്‍ പ്രസംഗത്തില്‍ മുലായം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ തൊട്ടടുത്തുള്ള സീറ്റിലിരുന്നാണ് മുലായം ബിജെപിയുടെ തിരിച്ചു വരവെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എന്‍ഡിഎയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ എസ്‍പി - ബിഎസ്പി സഖ്യം രൂപികരിച്ചിരിക്കുകയാണ് അഖിലേഷ് യാദവും മായാവതിയും. പ്രധാനമന്ത്രി ഇതിനെ ചിരിയോടെ സ്വാഗതം ചെയ്യുകയും ചെയ്തു. എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ പ്രധാനമന്ത്രി ശ്രമിച്ചതായും അദ്ദേഹം എടുത്തു പറഞ്ഞു.

Read more topics: loksaba, mulayam sigh, statement
English summary
loksaba mulayam sigh statement
topbanner

More News from this section

Subscribe by Email