Sunday July 12th, 2020 - 1:31:am

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ ; ജനവിധി തേടുന്നത് 72 മണ്ഡങ്ങള്‍

RA
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ ; ജനവിധി തേടുന്നത് 72 മണ്ഡങ്ങള്‍

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ - കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, അധിര്‍ രഞ്ജന്‍ ചൗധുരി എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.സിപിഐയുടെ വിദ്യാ‍ര്‍ത്ഥി നേതാവായ കനയ്യ കുമാര്‍ ബെഗുസരായിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ നേരിടും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

9 സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. മണ്ഡലങ്ങളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ് നടക്കുക. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂര്‍ത്തിയാകും. മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും ഒഡീഷയില്‍ ആറിടത്തുമാണ് വോട്ടെടുപ്പ്.

രാജസ്ഥാനില്‍ 13 ഇടത്തും മധ്യപ്രദേശില്‍ ആറിടത്തുമാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ടും യുപിയില്‍ പതിമൂന്നും, ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ മൂന്നും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. നാല് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഘണ്ഡിലും നാളെയാണ് ആദ്യഘട്ടം.

മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചലച്ചിത്രതാരം ഊര്‍മിളാ മതോന്ദ്കര്‍ ജനവിധി തേടുന്നു. എസ്‍പിയുടെ ഡിംപിള്‍ യാദവ്, തൃണമൂലിന്‍റെ ശതാബ്ദി റോയ്, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷന്‍ മിലിന്ദ് ദേവ്‍റ എന്നിവര്‍ ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍.

Read more topics: loksaba, election, fourthpart
English summary
loksaba election fourthpart
topbanner

More News from this section

Subscribe by Email