Friday May 29th, 2020 - 5:30:am

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ മനപൂര്‍വ്വം ലംഘിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നിയമം പാലിച്ച് വീടിന് പുറത്തിറങ്ങാതെ ഇരുന്നില്ലെങ്കില്‍ അത് നിങ്ങളുടെ തന്നെ ജീവന് അപകടകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

RA
ലോക്ക് ഡൗണ്‍ നിയമങ്ങള്‍ മനപൂര്‍വ്വം ലംഘിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നിയമം പാലിച്ച് വീടിന് പുറത്തിറങ്ങാതെ ഇരുന്നില്ലെങ്കില്‍ അത് നിങ്ങളുടെ തന്നെ ജീവന് അപകടകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സാമൂഹികമായുള്ള അകലം പാലിക്കേണ്ട സമയമാണിതെന്നും വൈകാരികമായ അകലം പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാറന്റൈനില്‍ കഴിയുന്നവരോട് മോശമായി പെരുമാറാന്‍ പാടില്ലെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ മനപൂര്‍വ്വം ആരും ലംഘിക്കുന്നില്ലെന്ന് അറിയാം. എന്നാല്‍ ഇത് ലംഘിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നിയമം പാലിച്ച് വീടിന് പുറത്തിറങ്ങാതെ ഇരുന്നില്ലെങ്കില്‍ അത് നിങ്ങളുടെ തന്നെ ജീവന് അപകടകരമാണെന്നും മോദി പറഞ്ഞു.

സാമൂഹിക അകലം വര്‍ധിപ്പിച്ചു കൊണ്ട് വൈകാരിക അകലം കുറയ്ക്കുകയാണ് വേണ്ടതെന്ന് മോദി പറഞ്ഞു. അതേസമയം ലോക്ക് ഡൗണില്‍ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നെന്നും മോദി പറഞ്ഞു.

English summary
lockdown modi statement radio programme
topbanner

More News from this section

Subscribe by Email