Friday October 22nd, 2021 - 8:29:am

ആദ്യം ഇന്ത്യക്കാര്‍ക്ക് മരുന്നു നല്‍കൂ ; മരുന്ന് കയറ്റുമതി വിവാദത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ രാഹുല്‍ഗാന്ധി

suji
ആദ്യം ഇന്ത്യക്കാര്‍ക്ക് മരുന്നു നല്‍കൂ ; മരുന്ന് കയറ്റുമതി വിവാദത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ രാഹുല്‍ഗാന്ധി

കൊറോണ പ്രതിരോധത്തിന് മരുന്ന് നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യ എല്ലാവരേയും സഹായിക്കണം. എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കണമെന്നും രാഹുല്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരുന്ന് കയറ്റുമതി നിയന്ത്രണം ഇന്ത്യ നീക്കിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്ക് കൊവിഡ് മരുന്നുകള്‍ നല്‍കുമെന്ന വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയുടെ നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു രാഹുല്‍.

'സൗഹൃദം എന്നത് പ്രതികാരമല്ല. എല്ലാ രാജ്യങ്ങളേയും സഹായിക്കാന്‍ ഇന്ത്യ തയ്യാറാകണം. എന്നാല്‍ നമ്മുടെ എല്ലാ കോണുകളിലും മരുന്നുകളും ഉപകരണങ്ങളും ആദ്യം ലഭ്യമാക്കണം' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മാനുഷികവശങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയെ ആശ്രയിക്കുന്ന എല്ലാ അയല്‍രാജ്യങ്ങള്‍ക്കും ഉചിതമായ അളവില്‍ പാരസിറ്റമോള്‍, ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ തുടങ്ങിയവ വിതരണം ചെയ്യാന്‍ അനുമതി നല്‍കുമെന്നും മറ്റു ചില രാജ്യങ്ങള്‍ക്കും ഇത് വിതരണം ചെയ്യുമെന്നുമാണ് വിദേശ മന്ത്രാലയ വാക്താവ് അറിയിച്ചത്.

 

English summary
lifesaving drugs should be made available to indians first says rahul gandhi
topbanner

More News from this section

Subscribe by Email