Wednesday January 29th, 2020 - 3:56:am
topbanner

പ്ര​ഗ്യ സിം​ഗ് ഠാക്കൂറിന്റെ വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കത്തും പൊടിയും

Anusha unni
പ്ര​ഗ്യ സിം​ഗ് ഠാക്കൂറിന്റെ വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കത്തും പൊടിയും

ഭോപ്പാല്‍: ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്ര​ഗ്യ സിം​ഗ് ഠാക്കൂറിന്റെ വീട്ടില്‍ സംശയാസ്പഉറുദുവില്‍ എഴുതിയ കത്തിനൊപ്പം തിരിച്ചറിയാനാകാത്ത പൊടിയും ഉണ്ടായിരുന്നുവെന്ന് പ്ര​ഗ്യ സിം​ഗ് പറഞ്ഞു. വീട്ടിലുള്ള ജോലിക്കാരാണ് കത്ത് ആദ്യം കാണുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കും ഫൊറന്‍സിക് വിദ​ഗ്ധര്‍ക്കുമൊപ്പം ഭോപ്പാല്‍ പൊലീസ് പ്ര​ഗ്യ സിംഗിന്റെ വീട്ടിലേക്ക് എത്തി. വീടും പരിസരവും പരിശോധിച്ച ശേഷം കത്തും പൊടിയും പൊലീസ് ഫൊറന്‍സിക് സംഘത്തിന് കൈമാറി.

പ്ര​ഗ്യ സിം​​ഗ് ഠാക്കൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളില്‍ കുറുകെ വരഞ്ഞിട്ടുണ്ട്.

Read more topics: bhoppal,pragya singh thakoor
English summary
letter got from pragya singh thakoor's home
topbanner

More News from this section

Subscribe by Email