Wednesday April 1st, 2020 - 12:51:am
topbanner

ഞങ്ങള്‍ എല്ലാവരെയും കേള്‍ക്കും, ലോകത്തിന് ഒരു മാതൃകയാകുന്ന തരത്തില്‍ ഇതിനൊരു പരിഹാരം നമ്മള്‍ കണ്ടെത്തും ; സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥര്‍ ഡല്‍ഹിയിലെ പ്രതിഷേധക്കാരെ കണ്ടു

suji
ഞങ്ങള്‍ എല്ലാവരെയും കേള്‍ക്കും, ലോകത്തിന് ഒരു മാതൃകയാകുന്ന തരത്തില്‍ ഇതിനൊരു പരിഹാരം നമ്മള്‍ കണ്ടെത്തും ; സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥര്‍ ഡല്‍ഹിയിലെ പ്രതിഷേധക്കാരെ കണ്ടു

രണ്ട് മാസത്തിലേറെയായി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് സംസാരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവര്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കാരെ കണ്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'പ്രതിഷേധിക്കാനുള്ള നിങ്ങളുടെ അവകാശം സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരെയും കേള്‍ക്കും. ലോകത്തിന് ഒരു മാതൃകയാകുന്ന തരത്തില്‍ ഇതിനൊരു പരിഹാരം നമ്മള്‍ കണ്ടെത്തും,' സാധന രാമചന്ദ്രന്‍ പ്രതിഷേധക്കാരോട് പറഞ്ഞു.

പ്രതിഷേധിക്കുന്ന സ്ത്രീകളോട് മാധ്യമങ്ങളില്‍ നിന്ന് മാറി ഒരു ചര്‍ച്ച നടത്താമെന്നാണ് മധ്യസ്ഥര്‍ ആവശ്യപ്പെട്ടത്. അതേസമയം, റിപ്പോര്‍ട്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് സ്ത്രീകള്‍ പറഞ്ഞത്.

രണ്ട് മുതിര്‍ന്ന അഭിഭാഷകരെ തിങ്കളാഴ്ച ഉന്നത കോടതി മധ്യസ്ഥരായി തിരഞ്ഞെടുത്തു. മറ്റൊരു സ്ഥലത്ത് തങ്ങളുടെ പ്രക്ഷോഭം തുടരാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിക്കുന്നതിനാണ് അവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്, പ്രധിഷേധം നടക്കുന്ന പൊതു നിരത്ത് വീണ്ടും തുറക്കാനും യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കാനുമാണ് ഇത്.

 

English summary
lets resolve issue together mediators to shaheenbagh protesters
topbanner

More News from this section

Subscribe by Email