Sunday January 26th, 2020 - 10:52:am
topbanner

'ദേശീയ പാര്‍ട്ടികള്‍ പൗരത്വ ബില്ലിനെ അംഗീകരിച്ച്‌ മുന്നോട്ടുപോകണം'; പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

Anusha unni
'ദേശീയ പാര്‍ട്ടികള്‍ പൗരത്വ ബില്ലിനെ അംഗീകരിച്ച്‌ മുന്നോട്ടുപോകണം'; പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഭോപ്പാല്‍: മോദി സര്‍ക്കാരിന്റേത് ധീരമായ നടപടിയാണെന്നും, പൗരത്വ ബില്‍ രാജ്യത്തിന്‍റെ ഭാവിക്ക് ഗുണം ചെയ്യുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് എംഎല്‍എയുമായ ലക്ഷ്മണ്‍ സിങ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റ് പാസ്സാക്കി. എല്ലാ പാര്‍ട്ടികളും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചതാണ്. ഇനി ഈ വിഷയത്തിന്മേല്‍ കൂടുതല്‍ അഭിപ്രായം പറയുന്നതിലും പ്രസ്താവന ഇറക്കുന്നതിലും അര്‍ഥമില്ല. ഇത് അംഗീകരിച്ച്‌ മുന്നോട്ട് പോകണം'- ലക്ഷ്മണ്‍ സിങ് പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 'എഐസിസി വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്താണോ അതായിരിക്കും മധ്യപ്രദേശ് സര്‍ക്കാരിന്‍റെയും നിലപാട്' എന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്. കോണ്‍ഗ്രസ് പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം നിയമം നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്.

English summary
lakshman singh says everyone should approve citizenship amenment bill
topbanner

More News from this section

Subscribe by Email