Saturday October 24th, 2020 - 5:23:am

നിരന്തര പീഡനവും ഭീഷണിയും; യുവതി കൂട്ടുകാരിയുടെ പിതാവിന്റെ കണ്ണില്‍ പശതേച്ച്‌ ഒട്ടിച്ചശേഷം കഴുത്തറുത്തു കൊന്നു

Anusha unni
നിരന്തര പീഡനവും ഭീഷണിയും; യുവതി കൂട്ടുകാരിയുടെ പിതാവിന്റെ കണ്ണില്‍ പശതേച്ച്‌ ഒട്ടിച്ചശേഷം കഴുത്തറുത്തു കൊന്നു

ചെന്നൈ:വര്‍ഷങ്ങളായി തുടരുന്ന ലൈംഗിക പീഡനത്തിനൊടുവില്‍ യുവതി കൂട്ടുകാരിയുടെ പിതാവിനെ കഴുത്തറുത്തു കൊന്നു. ചെന്നൈയിലെ വാഷര്‍മാന്‍പേട്ടിലാണ് സംഭവം. തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖറിനെ (54) യാണ് പീഡനം സഹിക്കാനാകാതെ യുവതി കൊലപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാലുവര്‍ഷത്തില്‍പ്പരം കാലയളവില്‍ ശേഖര്‍ 24കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. യുവതി വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ശേഖര്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് യുവതി ശേഖറിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

 കുടുംബത്തെ സാമ്പത്തികമായി സഹായിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തുപറയാതിരുന്നത്. കല്യാണത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ഘട്ടത്തില്‍ ഇയാളെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ബസന്ത് നഗര്‍ ബീച്ചിലേക്ക് വിളിച്ചു വരുത്തി. അല്പസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു. ശേഖര്‍ കണ്ണടച്ചതോടെ ശേഖറിന്റെ കണ്ണിന് മുകളില്‍ പശതേച്ച്‌ ഒട്ടിച്ചു. തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Read more topics: chennai,murder, arrest
English summary
lady killed friend's father in chennai
topbanner

More News from this section

Subscribe by Email