Thursday February 27th, 2020 - 1:32:pm
topbanner

ബീഹാറിൽ കഴുത്തില്‍ വെടിയേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തി

Anusha unni
ബീഹാറിൽ കഴുത്തില്‍ വെടിയേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തി

ബീഹാര്‍ : ബീഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ റെയില്‍വേ ട്രാക്കിന് സമീപം കഴുത്തില്‍ വെടിയേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് ടിയാര്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള വിജനമായ സ്ഥലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവതി ബലാത്സം​ഗത്തിനിരയായിട്ടുണ്ടോ എന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ. യുവതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. യുവതിയുമായി ബന്ധമുണ്ടായിരുന്നെന്ന് സംശയിക്കപ്പെടുന്നയാളെ അയാളുടെ താമസസ്ഥലത്ത് തൂങ്ങിമരിച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും ലഭിച്ചിട്ടുണ്ട്.

യുവതി മരിച്ച സമയത്ത് അയാള്‍ അവിടെയുണ്ടായിരിക്കാമെന്ന് സംശയിക്കുന്നുവെന്നും യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റബോധം മൂലം ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലുമാണ് പോലീസ്. അന്വേഷണം പുരോഗമിക്കുന്നു.

Read more topics: beehar, murder
English summary
lady's deadbody caught in beehar railway track
topbanner

More News from this section

Subscribe by Email