Sunday March 29th, 2020 - 5:40:am
topbanner

കുല്‍ഭൂഷനെ കാണാന്‍ ഭാര്യ ; പാക്കിസ്ഥാന് മുന്നില്‍ മൂന്ന് നിബന്ധനകളുമായി ഇന്ത്യ

suji
കുല്‍ഭൂഷനെ കാണാന്‍ ഭാര്യ ; പാക്കിസ്ഥാന് മുന്നില്‍ മൂന്ന് നിബന്ധനകളുമായി ഇന്ത്യ

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യയ്‌ക്കൊപ്പം അമ്മയ്ക്കും അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.മൂന്നു നിബന്ധനകള്‍ കൂടി ഇന്ത്യ മുന്നോട്ട് വച്ചു.പാക്കിസ്ഥാനിലെത്തുന്ന ഇരുവരേയും ചോദ്യം ചെയ്യാനോ ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന് ഉറപ്പു ലഭിക്കണമന്ന് ആവശ്യപ്പെട്ടു.ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം.                                                                                                               
കൂടാതെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥന് മുഴുവന്‍ സമയവും ഇവരോടൊപ്പമുണ്ടാകാന്‍ അനുവാദം നല്‍കണം.മകനെ കാണാന്‍ അനുവദിക്കണമെന്ന ജാദവിന്റെ അമ്മയുടെ ആഗ്രഹത്തിന് പാകിസ്ഥാന്‍ മറുപടി നല്‍കിയിട്ടില്ല.                                                                                                                                        
ഏപ്രിലിലാണ് ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത് .ഇറാനില്‍ വ്യാപാരം നടത്തുന്നതിനിടെ കുല്‍ഭൂഷനെ തട്ടിയെടുക്കുകയായിരുന്നു.രാജ്യാന്തര കോടതി വധശിക്ഷയ്ക്ക് സ്‌റ്റേ നല്‍കിയിരിക്കുകയാണ് .അന്തി വിധിക്കായി ജനുവരിയില്‍ കോടതി വാദം കേട്ടു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: kulbhushan jadhav, india ,pakistan
English summary
kulbhushan jadhavs meeting with wife india has 3 condition for pak
topbanner

More News from this section

Subscribe by Email