Wednesday January 29th, 2020 - 4:44:am
topbanner

താന്‍ ബോളിവുഡ് ഗായികയുടെ മകള്‍ ; നല്ല ജീവിതം നഷ്ടപ്പെടുത്തിയതിന് 50 കോടി നഷ്ടപരിഹാരം നല്‍കണം ; അവകാശവുമായി മലയാളി യുവതി

suji
താന്‍ ബോളിവുഡ് ഗായികയുടെ മകള്‍ ; നല്ല ജീവിതം നഷ്ടപ്പെടുത്തിയതിന് 50 കോടി നഷ്ടപരിഹാരം നല്‍കണം ; അവകാശവുമായി മലയാളി യുവതി

ബോളിവുഡ് ഗായിക അനുരാധ പഡ്‌വാളിന്റെ മകളാണെന്ന അവകാശവാദവുമായി വര്‍ക്കല സ്വദേശി. അനുരാധ തന്നെ മകളായി അംഗീകരിക്കണമെന്ന ആവശ്യവുമായി കര്‍മല മോഡക്‌സ് എന്ന 45 കാരി കുടുംബകോടതിയെ സമീപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1975ല്‍ ജനിച്ച തന്നെ തിരക്ക് കാരണം വളര്‍ത്താനായി അനുരാധ കുടുംബ സുഹൃത്തുക്കളായ പൊന്നച്ചന്‍ ആഗ്‌നസ് ദമ്പതികള്‍ക്ക് നല്‍കിയെന്നാണ് കര്‍മല ഉന്നയിക്കുന്ന വാദം. തനിക്ക് അവകാശപ്പെട്ട നിയമപരമായ സ്വത്ത് നല്‍കണമെന്നും കര്‍മല ആവശ്യപ്പെടുന്നു. ബുധനാഴ്ച വാര്‍ത്താസമ്മേളനം നടത്തിയാണ് കര്‍മല കോടതിയെ സമീപിച്ച വിവരം വെളിപ്പെടുത്തിയത്.
കര്‍മലയെ വളര്‍ത്തിയത് പൊന്നച്ചന്‍ ആഗ്‌നസ് ദമ്പതികളാണ്. അനുരാധയുടെയും അരുണ്‍ പഡ്!വാളിന്റെയും മൂത്ത മകളായി ജനിച്ച താന്‍ പൊന്നച്ചന്റെ മറ്റ് മൂന്ന് മക്കള്‍ക്കൊപ്പമാണ് വളര്‍ന്നതെന്ന് കര്‍മല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം നിരസിച്ചതിന് അനുരാധയില്‍ നിന്നും ഭര്‍ത്താവ് അരുണില്‍ നിന്നും കര്‍മല 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

പൊന്നച്ചന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മരണക്കിടക്കയില്‍ വെച്ചാണ് തന്റെ യഥാര്‍ഥ മാതാപിതാക്കളെ കുറിച്ച് വെളിപ്പെടുത്തിയത്. പിന്നീട് പല തവണ അനുരാധയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും കര്‍മല പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ അനുരാധ കൂടെ കൊണ്ടുപോകാന്‍ ഒരിക്കല്‍ ശ്രമിച്ചെങ്കിലും കര്‍മല സമ്മതിച്ചില്ല. പിന്നീട് കര്‍മലയെ അന്വേഷിച്ച് അനുരാധ വന്നിട്ടില്ല.
പൊന്നച്ചന്‍ മരിക്കുന്നതിന് മുന്‍പ് പറഞ്ഞതനുസരിച്ച് കര്‍മല ഒരിക്കല്‍ അനുരാധയോട് തന്റെ ആവശ്യം ഉന്നയിച്ചെങ്കിലും അവര്‍ മകളായി അംഗീകരിക്കാന്‍ തയ്യറായില്ല എന്നാണ് ആരോപണം. അനുരാധയുടെ മറ്റ് മക്കള്‍ ഇത് അംഗീകരിക്കില്ല എന്നായിരുന്നു കര്‍മലക്ക് ലഭിച്ച മറുപടി. ഭര്‍ത്താവ് ടറന്‍സ് മോഡക്‌സ്, അഭിഭാഷകന്‍ അഡ്വ. അനില്‍ പ്രസാദ് എന്നിവര്‍ക്കൊപ്പം എത്തിയാണ് കര്‍മല വാര്‍ത്താസമ്മേളനം നടത്തിയത്.

67കാരിയായ അനുരാധ ബോളിവുഡ് ഗായികയാണ്. നിരവധി ഹിന്ദി സിനിമകളില്‍ പാടിയിട്ടുള്ള അനുരാധക്ക് 2017ല്‍ പദ്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അനുരാധക്ക് നാല് തവണ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

 

English summary
kerala woman claims she is the daughter of bollywood singer
topbanner

More News from this section

Subscribe by Email