ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ഇതോടെ ഭേദഗതിക്കെതിരെ കോടതിയിൽ ഹർജി നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഭരണഘടനയുടെ അനുച്ഛേദം131പ്രകാരമാണ് ഹര്‍ജി നല്‍കിയത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യമെങ്ങും ആശങ്കയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അഭിപ്രായപ്പെട്ടു. നേരത്തെ നിയമസഭ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹർജിയാണ് നിലവിൽ കേരളം ഫയൽ ചെയ്തിരിക്കുന്നത്.