Saturday June 6th, 2020 - 4:17:am

സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് കെജ്രിവാള്‍

suji
സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് കെജ്രിവാള്‍

ഫെബ്രുവരി 16 ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ആം ആദ്മി പാര്‍ട്ടി (എഎപി) കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതായി പാര്‍ട്ടി മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സത്യപ്രതിജ്ഞാ ചടങ്ങിന് ഏഴ് ഡല്‍ഹി എംപിമാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ബിജെപി എംഎല്‍എമാരെയും ക്ഷണിച്ചു. മറ്റ് മുഖ്യമന്ത്രിമാരോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളോ പരിപാടിയുടെ ഭാഗമാകില്ല, കാരണം ഇത് ഡല്‍ഹി മാത്രം കേന്ദ്രീകരിച്ചുള്ള ചടങ്ങായിരിക്കും എന്ന് ഗോപാല്‍ റായ് പറഞ്ഞു.

രാഷ്ട്രീയ പ്രമുഖരെ കൂടാതെ, തിരഞ്ഞെടുപ്പ് സമയത്ത് കെജ്‌രിവാളായി വേഷമിട്ട് ജനങ്ങളുടെ ഹൃദയം കവര്‍ന്ന 'ബേബി മഫ്‌ളര്‍മാന്‍' അവ്യാന്‍ തോമറും സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരു പ്രത്യേക ക്ഷണിതാവായിരിക്കും.

തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് പത്രങ്ങളിലെ ഒന്നാം പേജ് പരസ്യത്തിലൂടെ കെജ്‌രിവാള്‍ ഡല്‍ഹി ജനതയോടും അഭ്യര്‍ത്ഥിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് കെജ്രിവാള്‍ അധികാരത്തിലേറുന്നത്.

 

Read more topics: kejriwal, modi, swearing ,ceremony
English summary
kejriwal invite modi for swearing in ceremony
topbanner

More News from this section

Subscribe by Email