Friday July 10th, 2020 - 5:40:am

ഡല്‍ഹിയില്‍ അക്രമമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും; സമാധാനം കൊണ്ടുവരാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കുകയാണെന്നും കേജ്രിവാള്‍

suji
ഡല്‍ഹിയില്‍ അക്രമമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും; സമാധാനം കൊണ്ടുവരാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കുകയാണെന്നും കേജ്രിവാള്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യങ്ങള്‍ തീര്‍ത്തും ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അക്രമങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഡല്‍ഹിയിലെ എല്ലാ എംഎല്‍എമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം അല്‍പ സമയത്തിനകം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമക്കുന്നു. തലസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരാന്‍ ഇടപെടണമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, സംഘര്‍ഷത്തെ കുറിച്ച് ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഘര്‍ഷങ്ങള്‍ വലിയ തോതില്‍ വ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

 

 

Read more topics: kejriwal, delhi issues, cab, mla
English summary
kejriwal about present delhi issues
topbanner

More News from this section

Subscribe by Email