Friday November 15th, 2019 - 7:23:pm
topbanner

കശ്മീരികള്‍ക്ക് ടെലഫോണിന്റെ ആവശ്യമില്ല ; ഭീകരര്‍ മാത്രമാണ് അതു ഉപയോഗപ്പെടുത്തുന്നത് ; ഗവര്‍ണര്‍ സത്യപാല്‍ മാലിക്

suji
കശ്മീരികള്‍ക്ക് ടെലഫോണിന്റെ ആവശ്യമില്ല ; ഭീകരര്‍ മാത്രമാണ് അതു ഉപയോഗപ്പെടുത്തുന്നത് ; ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ജമ്മു കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനസ്ഥാപിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കശ്മീരികളെ സംബന്ധിച്ച് ടെലഫോണ്‍ അത്ര പ്രധാനപ്പെട്ടതല്ലെന്നും തീവ്രവാദികള്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തുക എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. 'ടെലഫോണ്‍ ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതല്ല. തീവ്രവാദികള്‍ അവരുടെ പടയൊരുക്കത്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങളും അധികം വൈകാതെ തന്നെ പുനസ്ഥാപിക്കും' അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ 70 ദിവസങ്ങള്‍ക്കു ശേഷമാണ് കശ്മീരില്‍ മൊബൈല്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചത്. ബി.എസ്.എന്‍.എല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണുകളുടെ സേവനം മാത്രമാണ് പുനസ്ഥാപിച്ചത്. എന്നാല്‍, ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോഴും ലഭ്യമല്ല.

 

Read more topics: kashmiri governor, mobile
English summary
kashmiri governor says kashmiris no need mobiles
topbanner

More News from this section

Subscribe by Email