Tuesday October 15th, 2019 - 7:00:am
topbanner

'താങ്കള്‍ ഇന്ന് 74 തികയ്ക്കുകയാണ്, ഒരു 56നും താങ്കളെ തടഞ്ഞുനിര്‍ത്താനാവില്ല' : മോദിയെ ട്രോളി അച്ഛന് പിറന്നാൾ ആശംസയുമായി കാര്‍ത്തി ചിദംബരം

princy
 'താങ്കള്‍ ഇന്ന് 74 തികയ്ക്കുകയാണ്, ഒരു 56നും താങ്കളെ തടഞ്ഞുനിര്‍ത്താനാവില്ല' : മോദിയെ ട്രോളി അച്ഛന് പിറന്നാൾ ആശംസയുമായി കാര്‍ത്തി ചിദംബരം

ന്യൂഡല്‍ഹി:ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മകന്‍ കാര്‍ത്തി ചിദംബരം. 74ാം ജന്മദിനം ആഘോഷിക്കുന്ന അച്ഛന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ട്രോളിക്കൊണ്ടാണ് മകൻ ആശംസ അറിയിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'താങ്കള്‍ ഇന്ന് 74 തികയ്ക്കുകയാണ്, ഒരു 56നും താങ്കളെ തടഞ്ഞുനിര്‍ത്താനാവില്ല. താങ്കള്‍ ഒരിക്കലും വലിയ ആഘോഷങ്ങള്‍ നടത്തിയിട്ടില്ല. ഇന്ന്, രാജ്യത്ത് ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ ആഘോഷങ്ങള്‍ നടക്കുകയാണ്. താങ്കള്‍ ഒപ്പമില്ലാത്തതിനാല്‍ ജന്മദിനം ആഘോഷിക്കുന്നില്ല, ഞങ്ങള്‍ താങ്കളുടെ അഭാവം അറിയുന്നു.

അത് ഞങ്ങളുടെ ഹൃദയങ്ങളെ ബന്ധിക്കുന്നു. താങ്കള്‍ വീട്ടില്‍ തിരിച്ചെത്തി ഞങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുമെന്ന് ആഗ്രഹിക്കുന്നു. താങ്കളുടെ 74ാം ജന്മദിനം പരിശോധിച്ചാല്‍ ചിലര്‍ 100 ദിവസം പൂര്‍ത്തിയാക്കിയത് ഒന്നുമല്ലെന്നും' കാര്‍ത്തി ട്വീറ്ററിൽ കുറിച്ചു. കേന്ദ്രസര്‍ക്കാര്‍ അടുത്തയിടെ 100 ദിന പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കിയതിനെ പരിഹസിച്ചായിരുന്നു കാര്‍ത്തിയുടെ ഈ ആശംസ.


English summary
karthi chithambaram tweet including birthday wish to his father chithambaram
topbanner

More News from this section

Subscribe by Email