Thursday October 17th, 2019 - 1:33:pm
topbanner

സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജികത്ത് നല്‍കി

suji
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജികത്ത് നല്‍കി

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നേരിട്ട് നല്‍കാന്‍ കര്‍ണാടക വിധാന്‍ സൗധയിലെത്തി. മുംബയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ എം.എല്‍.എമാര്‍ കനത്ത പൊലീസ് കാവലിലാണ് എത്തിയത്. ഇവര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. വിധാന്‍ സൗധയിലെ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജി നല്‍കിയത്. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് വിമതരുമാണ് രാജി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജിവച്ച 10 വിമത എം.എല്‍.എമാരോടും ഇന്ന് ആറ് മണിക്ക് മുമ്പ് സ്പീക്കര്‍ രമേശ് കുമാറിന് മുന്നില്‍ ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കാണാനെത്തുന്ന ഇവര്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും കോടതി നിര്‍ദ്ദേശം നല്‍കി. രാജിവച്ചെങ്കിലും തങ്ങളെ നേരിട്ട് കാണാന്‍ സ്പീക്കര്‍ കൂട്ടാക്കുന്നില്ലെന്ന് കാട്ടി 10 വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

അതേസമയം വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം സ്പീക്കര്‍ തള്ളി. തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം തേടി സ്പീക്കര്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇത് കോടതി നാളെ പരിഗണിക്കും.

 

English summary
karnataka resigned mla submit resignation letter to speaker
topbanner

More News from this section

Subscribe by Email