Wednesday December 11th, 2019 - 2:24:am
topbanner

  കര്‍ണാടക 'നാടക'ങ്ങള്‍ക്ക് തിങ്കളാഴ്ച്ച തിരശീലവീഴും

JB
  കര്‍ണാടക 'നാടക'ങ്ങള്‍ക്ക് തിങ്കളാഴ്ച്ച തിരശീലവീഴും

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കര്‍ണാടക നിയമസഭയില്‍ ഇന്നും വിശ്വാസവോട്ട് നടന്നില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിശ്വാസ വോട്ട് നടപ്പാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട രണ്ട് അവസരവും സ്പീക്കര്‍ തള്ളിക്കളഞ്ഞു. ഇനി തിങ്കളാഴ്ച്ചയാണ് വിശ്വാസവോട്ട് നടത്താന്‍ സാധ്യത.തിങ്കളാഴ്ച്ച വിശ്വാസവോട്ട് നടത്തും എന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു. ഒരു കാരണവശാലും തിങ്കളാഴ്ച്ചയ്ക്കപ്പുറം വിശ്വാസവോട്ട് നീളില്ലെന്ന് സ്പീക്കര്‍ കെആര്‍ രമേഷ്‌കുമാറും അറിയിച്ചു. ഇതോടെ കര്‍ണാടകത്തിലെ ഭരണപ്രതിസന്ധിക്ക് ഒരു പരിഹാരം തിങ്കളാഴ്ച്ച ഉണ്ടാകുമെന്ന് ഉറപ്പായി.

ഭരണകക്ഷിയിലെ 15 എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ച് സ്പീക്കറുടെ അനുമതി കാത്തിരിക്കുകയാണ്. സ്പീക്കര്‍ക്ക് രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സമയം കൊടുത്ത് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. വിമത എംഎല്‍എമാരെ വിശ്വാസവോട്ടെടുപ്പിന് നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന് ആക്ഷേപിച്ച് ഭരണകക്ഷി എംഎല്‍എമാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി ഇന്നലെ സഭയിലെ സംവാദം തടസ്സപ്പെടുത്തി. ഒടുവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൃഷ്ണ റെഡ്ഡി സഭ നിര്‍ത്തിവച്ചു.

ഇതോടെ വിശ്വാസവോട്ട് പൂര്‍ത്തിയാകാതെ നിയമസഭ മന്ദിരമായ വിധാന്‍ സൗധ വിട്ടുപോകില്ലെന്ന് ബിജെപി തീരുമാനമെടുത്തു. ബിജെപി അംഗങ്ങള്‍ ഇന്നലെ നിയമസഭയിലാണ് ഉറങ്ങിയത്. ഗവര്‍ണര്‍ വാജുഭായ് വാല മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് ഇന്നലെ വൈകീട്ട് കത്ത് നല്‍കിയിരുന്നു. വിശ്വാസവോട്ടെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നായിരുന്നു അന്ത്യശാസനം. എന്നാല്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട സമയത്തും വോട്ടെടുപ്പ് നടന്നില്ല.

English summary
karnataka political game end in monday
topbanner

More News from this section

Subscribe by Email