Friday May 29th, 2020 - 6:40:am

ലോക്ക്ഡൗണ്‍ ശക്തമായിരിക്കേ നടുറോഡില്‍ പേരക്കുട്ടിക്കൊപ്പം ടോയി കാറുമായി കര്‍ണാടക എം.എല്‍.എ

suji
ലോക്ക്ഡൗണ്‍ ശക്തമായിരിക്കേ നടുറോഡില്‍ പേരക്കുട്ടിക്കൊപ്പം ടോയി കാറുമായി കര്‍ണാടക എം.എല്‍.എ

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി രാജ്യം ലോക്ക്ഡൗണില്‍ തുടരവെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് കര്‍ണാടക എം.എല്‍.എ നടുറോഡില്‍. കൊറോണ പ്രതിരോധത്തിനായി ജനം വീട്ടിലിക്കുമ്പോഴാണ് പേരക്കുട്ടിയ്‌ക്കൊപ്പം ടോയ് കാറുമായി കര്‍ണാടക ?ഗുബ്ബയിലെ ജെ.ഡി.എസ് എം.എല്‍.എല്‍ എസ്.ആര്‍ ശ്രീനിവാസ റോഡില്‍ കളിക്കാനിറങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുംകൂര്‍ ദേശീയപാതയില്‍ എസ്.പി ഓഫീസിന് മുന്നിലായിരുന്നു നിയമലംഘിച്ചുള്ള എംഎല്‍എയുടെ കാറോട്ടം. ആളുകള്‍ ഫോണിലും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ എം.എല്‍.എ റോഡില്‍ നിന്നും മാറുകയായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി രാജ്യം പൂര്‍ണമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സമയത്ത് മാതൃകയാവേണ്ട ജനപ്രതിനിധിയില്‍ നിന്നാണ് ഇത്തരം നടപടി ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച 19 പേരില്‍ മൂന്ന് പേരും കര്‍ണാടകയില്‍ നിന്നുമുള്ളവരാണ്. ഈ ഘട്ടത്തിലാണ് എംഎല്‍എയുടെ തന്നെ ഈ നിയമ ലംഘനം ഏറെ ഞെട്ടലുളവാക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

 

English summary
karnataka mla with grandson in road
topbanner

More News from this section

Subscribe by Email