Wednesday April 1st, 2020 - 1:12:am
topbanner

വ്യാജ തെളിവു സൃഷ്ടിച്ച് പ്രതിഷേധക്കാരെ പ്രതികളാക്കി ; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി

suji
വ്യാജ തെളിവു സൃഷ്ടിച്ച് പ്രതിഷേധക്കാരെ പ്രതികളാക്കി ; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി

മംഗലുരുവില്‍ നടന്ന പൗരത്വ നിയമ പ്രതിഷേധം അടിച്ചമര്‍ത്തിയ കര്‍ണാടക പോലീസിനെതിരെ ഗുരുതര വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. പോലീസ് അതിക്രമം മൂടിവെക്കാന്‍ മനഃപൂര്‍വമായ ശ്രമമുണ്ടായെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് പ്രതിഷേധക്കാരെ പ്രതികളാക്കിയെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഡിസംബര്‍ 19ന് നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ മംഗലുരുവില്‍ 2 പേര്‍ പോലീസിന്റെ വെടിയേറ്റു മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ 48 മണിക്കൂര്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കി കോടതിയുടെ ഉത്തരവ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതിഷേധക്കാരെ കുടുക്കാനായി പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്നാണ് കോടതി കണ്ടെത്തിയത്. കേസില്‍ കക്ഷികളായവരുടെ സ്വാതന്ത്രത്തിനു നേര്‍ക്കും കടന്നു കയറ്റമുണ്ടായി. പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. അറസ്റ്റ് ചെയ്തവരാണ് കുറ്റം ചെയ്തവരെന്ന് തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. പക്ഷപാതപരമായാണ് പോലീസ് അന്വേഷണം നടത്തിയതെന്നും കോടതി പറഞ്ഞു.
പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പൈട്ടവര്‍ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത് പോലീസ് അമിതാവേശം കാണിച്ചതിന്റെ തെളിവാണെന്ന് കോടതി പറഞ്ഞു.  മംഗലുരുവിലെ കേസുകളില്‍ പ്രതികളെ തിരിച്ചറിയാന്‍ ഉപയോഗിച്ച അടയാളങ്ങള്‍ അവര്‍ മുസ്ലീങ്ങളാണെന്നതും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നതും മാത്രമാണെന്നും കോടതി കുറ്റപ്പെടുത്തി.

ഹര്‍ജിക്കാര്‍ ഹാജരാക്കിയ ചിത്രങ്ങളില്‍ പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് പോലീസ് കല്ലെറിയുന്നത് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ കൈയ്യില്‍ ഒരു കുപ്പി ഉണ്ടായിരുന്നുവെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ പ്രതിഷേധക്കാര്‍ നിരായുധരായിരുന്നുവെന്നും കോടതി പറഞ്ഞു

 

English summary
karnataka high court criticize police
topbanner

More News from this section

Subscribe by Email