Sunday October 20th, 2019 - 11:37:am
topbanner

കര്‍ണാടകയിലെ നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്

suji
കര്‍ണാടകയിലെ നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറ് മണിക്ക് ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ആകെയുളള 79ല്‍ എത്ര എംഎല്‍എമാര്‍ യോഗത്തിനെത്തും എന്നത് നിര്‍ണായകമാവും. വിമതനായ രമേഷ് ജാര്‍ക്കിഹോളി, തനിക്കൊപ്പം ആറ് എംഎല്‍എമാര്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇവര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സമ്മര്‍ദത്തിലാവും. കഴിഞ്ഞ രണ്ട് ദിവസമായി കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കുമെന്ന് ഇവര്‍ക്ക് ഉറപ്പുനല്‍കിയതായാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളി, ചിക്കബല്ലാപുര എംഎല്‍എ കെ സുധാകര്‍ എന്നിവരാണ് ബി എസ് യെദ്യൂരപ്പയുമായി സംസാരിച്ചത്. മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും ബിജെപിയില്‍ ചേരുമെന്ന് സൂചനയുണ്ട്. വടക്കന്‍ കര്‍ണാടകത്തിലെ ആറ് എംഎല്‍എമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്. ഇവരെ ഗോവയിലെ റിസോര്‍ട്ടിലേക്ക് ഉടന്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇന്ന് ദില്ലിയിലെത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ അമിത് ഷായുമായി കര്‍ണാടകത്തിലെ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യും.

അതിനിടെ മണ്ഡ്യയില്‍ ജയിച്ച സുമലത അംബരീഷും ബിഎസ് യെദ്യൂരപ്പയെ കണ്ടു. സുമലത ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

 

Read more topics: karnataka,congress meeting
English summary
karnataka congress meeting today
topbanner

More News from this section

Subscribe by Email