Thursday February 27th, 2020 - 12:24:pm
topbanner

ആര്‍.എസ്.എസ് നിരോധിക്കണമെന്ന് എച്ച്.ഡി കുമാരസ്വാമി; പാകിസ്ഥാനിലേക്ക് പൊക്കോളൂവെന്ന് ബിജെപി മന്ത്രി

suji
ആര്‍.എസ്.എസ് നിരോധിക്കണമെന്ന് എച്ച്.ഡി കുമാരസ്വാമി; പാകിസ്ഥാനിലേക്ക് പൊക്കോളൂവെന്ന് ബിജെപി മന്ത്രി

വോട്ട് ബാങ്ക്' രാഷ്ട്രീയം പിന്തുടരുന്നുവെന്ന് ആരോപിച്ച് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു ജെഡി (എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയോട് പാകിസ്ഥാനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു.
'പാകിസ്ഥാനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം വര്‍ദ്ധിച്ചു, അദ്ദേഹത്തിന് വേണമെങ്കില്‍ അവിടെ പോയി അവിടെ താമസിക്കാം. പാകിസ്ഥാനോട് ഇത്രയധികം സ്‌നേഹം പ്രകടിപ്പിച്ചാല്‍ പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലത്, എന്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യയില്‍ താമസിക്കുന്നത്? അദ്ദേഹം ഇതുപോലെ ഇരട്ട രാഷ്ട്രീയം ചെയ്യരുത്. പാകിസ്ഥാനോടും ഇന്ത്യയോടും നീതി പുലര്‍ത്തണം, ' ആരോഗ്യ മന്ത്രി ശ്രീരാമുലു പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നല്‍കുന്നത് ഇന്ത്യയിലെ പൗരന്മാരെ വേദനിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് വോട്ട് ബാങ്ക് രാഷ്ട്രീയം ചെയ്യണമെങ്കില്‍ രാജ്യം വിടുന്നതാണ് നല്ലതെന്നാണ് എന്റെ നിര്‍ദ്ദേശം, ' ശ്രീരാമുലുവിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഭോവി ഗുരുപീതയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കുമാരസ്വാമി ബി.ജെ.പിയെ പരിഹസിച്ചു സംസാരിച്ചിരുന്നു ഇതിനെതിരെയാണ് ശ്രീരാമുലുവിന്റെ പ്രസ്താവന. രാഷ്ട്രീയ സ്വയംസേവക സംഘത്തെയും (ആര്‍എസ്എസ്) ബജ്‌റംഗ്ദളിനെയും നിരോധിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.

 

English summary
karnataka bjp minister replayed to kumaraswami
topbanner

More News from this section

Subscribe by Email