Friday August 23rd, 2019 - 1:58:am
topbanner
topbanner

കര്‍ണാടകത്തില്‍ വിശ്വാസവോട്ട് ഇന്നില്ല,; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

RA
കര്‍ണാടകത്തില്‍ വിശ്വാസവോട്ട് ഇന്നില്ല,;  നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ നാളെ 11 മണിക്ക് വീണ്ടും ചേരുമെന്ന് സ്പീക്കര്‍ രമേശ്‌കുമാര്‍ അറിയിച്ചു. കര്‍ണാടകയിലെ വിശ്വാസ വോ​ട്ടെടുപ്പ്​ വ്യാഴാഴ്​ച തന്നെ നടത്തുന്നത്​ പരിഗണിക്കണമെന്ന്​ ഗവര്‍ണര്‍ വാജുഭായി വാല നിര്‍ദേശിച്ചതിന്​ പിന്നാലെയാണ്​ സഭ പിരിഞ്ഞത്​. അതേ സമയം, ഇന്ന്​ രാത്രി സഭയില്‍ തന്നെ തുടരു​മെന്ന്​ ബി.ജെ.പി എം.എല്‍.എമാര്‍ വ്യക്​തമാക്കി.

അതേസമയം വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ഭാഗം.നിയമസഭയിലെ വിശ്വാസ വോ​ട്ടെടുപ്പ്​ ചര്‍ച്ച ഭരണ-പ്രതിപക്ഷ തര്‍ക്കം മൂലം തട​സപ്പെട്ടിരുന്നു. സഭയില്‍ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ്​ മുഖ്യമന്ത്രി ഇന്ന്​ രാവിലെ അവതരിപ്പിച്ചത്​. ഉച്ചവരെ പ്രമേയത്തില്‍ ചര്‍ച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന്​ മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു.

 തുടര്‍ന്ന്​ പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്​ വീണ്ടും സതംഭിച്ചിരുന്നു​. വിശ്വാസ ​പ്രമേയത്തില്‍ ഇന്ന്​ തന്നെ വോ​ട്ടെടുപ്പ്​ വേണമെന്നാണ്​ പ്രതിപക്ഷത്തിന്‍െറ ആവശ്യം. എന്നാല്‍, പ്രമേയത്തില്‍ ചര്‍ച്ച തുടരണമെന്നും അംഗങ്ങള്‍ക്ക്​ വിപ്പ്​ നല്‍കുന്നതിലെ അനിശ്​ചിതത്വം നീങ്ങുന്നത്​ വരെ വോ​ട്ടെടുപ്പ്​ നടത്തരുതെന്നുമാണ്​ ഭരണപക്ഷ നിലപാട്​.

അതേസമയം,​ രാജിവെച്ച 16 പേരുള്‍പ്പെടെ സഭയില്‍ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എം.എല്‍.എമാര്‍ക്കും വിപ്പുനല്‍കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം തങ്ങള്‍ക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

 രാജി സമര്‍പ്പിച്ച 15 വിമത എം.എല്‍.എമാര്‍ക്കും രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ക്കും പുറമേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി സഭയില്‍ എത്താതിരുന്നതോടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് 19 പേരുടെ കുറവാണുള്ളത്. സഖ്യത്തിന് പിന്തുണ നല്‍കിയിരുന്ന ബി.എസ്.പി എം.എല്‍.എ എന്‍ മഹേഷും സഭയില്‍ എത്തിയിരുന്നില്ല. ഇതിന്​ പുറമേ നേരത്തെ ബി.ജെ.പിയോട്​ അനുഭാവം പ്രകടിപ്പിച്ച രണ്ട്​ കോണ്‍ഗ്രസ്​ അംഗങ്ങളും ഒരു ബി.എസ്​.പി അംഗവും രണ്ട്​ സ്വതന്ത്രരും സഭയിലെത്തിയിട്ടില്ല.

English summary
karnadaka viswasa vottu niyamasabha
topbanner

More News from this section

Subscribe by Email