Thursday January 30th, 2020 - 1:26:am
topbanner

വിശ്വാസവോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി,മാറ്റില്ലെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍

Raji Mejo
വിശ്വാസവോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി,മാറ്റില്ലെന്ന് സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാര്‍

ബംഗളൂരു: കര്‍ണാടകയിലെ വിശ്വാസവോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുമാരസ്വാമി സ്പീക്കര്‍ കെ.ആര്‍. രമേഷ് കുമാറിനെ സമീപിച്ചു. എന്നാല്‍ വിശ്വാസവോട്ടെടുപ്പ് മാറ്റാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ നിലപാട് സ്വീകരിച്ചതായാണ് വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിശ്വാസപ്രമേയത്തിന് മേലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വോട്ടെടുപ്പ് നടത്താമെന്ന് കുമാരസ്വാമി വെള്ളിയാഴ്ച സ്പീക്കര്‍ക്ക് ഉറപ്പു നല്‍കിയതാണ്. എന്നാല്‍ സര്‍ക്കാരിനെ രക്ഷിക്കുന്നതിന് വിമത എംഎല്‍എമാരെ ഒപ്പം ചേര്‍ക്കാനുള്ള കോണ്‍ഗ്രസ്-ജനതാദള്‍ നേതൃത്വത്തിന്റെ ശ്രമം വിജയം കാണാത്തതിനെ തുടര്‍ന്നാണ് കുമാരസ്വാമി വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചതെന്നാണ് സൂചന. അതേസമയം ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എമാര്‍ സ്പീക്കറെ കണ്ടിരുന്നു.

 

English summary
Chief Minister Kumaraswamy says no vote will be changed, Speaker KR Ramesh Kumar
topbanner

More News from this section

Subscribe by Email