Wednesday April 1st, 2020 - 12:28:am
topbanner

തീവ്രവാദികളുടെ കണ്ണില്‍ നോക്കി സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചുവെന്നതാണ് താന്‍ ചെയ്ത തെറ്റ് ; കപില്‍ മിശ്ര

suji
തീവ്രവാദികളുടെ കണ്ണില്‍ നോക്കി സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചുവെന്നതാണ് താന്‍ ചെയ്ത തെറ്റ് ; കപില്‍ മിശ്ര

ഡല്‍ഹിയിലെ കലാപങ്ങള്‍ക്ക് കാരണക്കാരനെന്ന് ആരോപണം ഉയര്‍ന്നതോടെ പ്രതികരണവുമായി ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ കപില്‍ മിശ്ര രംഗത്ത്. തീവ്രവാദികളുടെ കണ്ണില്‍ നോക്കി സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചുവെന്നതാണ് താന്‍ ചെയ്ത തെറ്റ് എന്നും തനിക്ക് വധഭീഷണയുണ്ടെന്നും കപില്‍ മിശ്ര പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഉവൈസി, ബര്‍ഖ, രജ്ദീപ്, ജാവേദ് അക്തര്‍ എല്ലാവരും എന്നെ അധിക്ഷേപിക്കുന്നു. എനിക്കു നേരെ വധഭീഷണി മുഴക്കുന്നു. തീവ്രവാദികളുടെ കണ്ണില്‍ നോക്കി സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചുവെന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. തീവ്രവാദികള്‍ എന്നെ വെറുക്കുന്നു' കപില്‍ മിശ്ര ട്വീറ്റ് ചെയ്തു.

സി.എ.എ അനുകൂല റാലിയില്‍ കപില്‍ മിശ്ര നടത്തിയ പരാമര്‍ശങ്ങളാണ് ഡല്‍ഹിയില്‍ വലിയ കലാപമായി മാറിയതെന്ന് ആരോപണമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ജാഫ്രാബാദിലെയും ചാന്ദ് ബാഗിലെയും റോഡുകള്‍ എത്രയും പെട്ടെന്ന് പൊലീസ് ഒഴിപ്പിച്ചിട്ടില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കപില്‍ മിശ്ര നേരത്തെ ഭീഷണി മുഴക്കിയിരുന്നു.മൂന്ന് ദിവസം കഴിഞ്ഞാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്ന് പോവും, ആ സമയത്ത് ഞങ്ങളോട് അനുനയ നീക്കവുമായി ഡല്‍ഹി പൊലീസ് വരേണ്ട. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വലിയ കലാപങ്ങള്‍ അരങ്ങേറിയത്.

 

Read more topics: kapil misra, protesters , tweet, cab
English summary
kapil misra tweet against protesters again
topbanner

More News from this section

Subscribe by Email