Sunday February 23rd, 2020 - 12:35:pm
topbanner

പൗരത്വ നിയമം: കേന്ദ്രത്തിന് നാലാഴ്ച സമയം നല്‍കിയതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍

jb
 പൗരത്വ നിയമം: കേന്ദ്രത്തിന് നാലാഴ്ച സമയം നല്‍കിയതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍

കോഴിക്കോട്; പൗരത്വനിയമത്തിനെതിരെയുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ച സമയം നല്‍കിയതിനെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. തികച്ചും ഭരണഘടനാ വിരുദ്ധമായതാണ് പൗരത്വഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.നിയമം റദ്ദാക്കാന്‍ കേന്ദ്രത്തിന്റെ വിശദീകരണത്തിനായി നാലാഴ്ച കൂടി സമയം നല്‍കിയത് എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. എണ്‍പതോളം ഹർജികള്‍ ഇതുമായി ബന്ധപ്പെട്ട് കോടതിയിലുണ്ട്. എല്ലാം ഒരു താല്‍പര്യത്തിന് വേണ്ടിയുള്ളതാണ്.- കാന്തപുരം പ്രതികരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാ ഹർജികളും ഒരു കാര്യത്തിന് വേണ്ടിയാണെന്നിരിക്കെ ഹർജി കൂടിയത് കൊണ്ട് സമയം വേണമെന്ന് പറയുന്നതിന് കാര്യമില്ല. നാലാഴ്ചകൂടി സമയം നല്‍കിയിരിക്കെ ഇനിയും കോടതിയില്‍ ഹരജികള്‍ വരും. സൂപ്രീം കോടതിയില്‍ നിന്നും ഇന്നത്തെ വിധിയില്‍ തന്നെ അുകൂലമായ തീരുമാനമുണ്ടാകുമെന്നായിരുന്നു കരുതിയത്.- അദ്ദേഹം പറഞ്ഞു.

എന്നാല്‍ തീരുമാനം മറിച്ചായതോടെ പ്രക്ഷോഭവുമായി മുന്നോട്ടുപോകേണ്ടിവരും. കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും കാന്തപുരം പറഞ്ഞു. ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാന്തപുരവും സുപ്രീംകോടതിയില്‍ ഹർജി നല്‍കിയിരുന്നു.

 

Read more topics: suprem court, caa, kanthapuram,
English summary
kanthapuram react on caa suprem court
topbanner

More News from this section

Subscribe by Email