Thursday February 27th, 2020 - 2:35:pm
topbanner

പൗരത്വ നിയമ ഭേദഗതി ; കേരള സർക്കാർ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് കനിമൊഴി

Anusha unni
പൗരത്വ നിയമ ഭേദഗതി  ; കേരള സർക്കാർ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് കനിമൊഴി

കൊച്ചി: പൗരത്വ നിയമത്തിനെതിരെ കേരള സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് ഡിഎംകെ നേതാവ് കനിമൊഴി. പൗരത്വ നിയമത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കാനുള്ള സമയമാണിത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സർക്കാറിനൊപ്പം ഒരുമിച്ചു പോരാടാൻ ഉള്ള സാധ്യതകൾ പരിശോധിക്കുമെന്ന് കനിമൊഴി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത് സംബന്ധിച്ച് പാർട്ടി നേതാക്കളുമായി ആലോചിക്കും. പൗരത്വ നിയമത്തിനെത്തിരെയുള്ള കേരള സർക്കാരിന്റെ നീക്കങ്ങൾ ശ്രദ്ധേയവും അഭിനന്ദഹാർഹവും ആണ്. ബില്ലിനെ പിന്തുണച്ച എഐഡിഎംകെയുടെ നിലപാട് ഏറെ വേദനിപ്പിച്ചു. ഇത്തരം ഒരു നിലപാട് സ്വീകരിച്ചത് തമിഴ് നാടിന് തന്നെ അപമാനമാണെന്നും അവർ വ്യക്തമാക്കി.

English summary
kanimozhi appreciate kerala government
topbanner

More News from this section

Subscribe by Email