Saturday September 21st, 2019 - 10:30:am
topbanner
Breaking News
jeevanam

കമല്‍ ഹാസന് മുഖ്യമന്ത്രിയാകാം അത് സിനിമയില്‍ മാത്രമെന്ന് തമിഴ്നാട് മന്ത്രി

RA
കമല്‍ ഹാസന് മുഖ്യമന്ത്രിയാകാം അത് സിനിമയില്‍ മാത്രമെന്ന് തമിഴ്നാട് മന്ത്രി

ചെന്നൈ: കമല്‍ ഹാസന്‍ നല്ല നടനാണ് പക്ഷേ, രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ജനം തയാറല്ലെന്നതാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ ഫലം കാണിക്കുന്നതെന്ന്  മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് സഹകരണ മന്ത്രിയുമായ സെല്ലൂര്‍ കെ. രാജു.

കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) പാര്‍ട്ടി വിപുലീകരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ അഭിനയിക്കില്ലെന്നാണ് പാര്‍ട്ടി രൂപവത്കരണ സമയത്ത് കമല്‍ പറഞ്ഞത്. എന്നാല്‍, ഇത് കമല്‍ പാലിച്ചില്ല.

സിനിമയിലും ടി.വി ഷോകളിലും ഒരുപോലെ അഭിനയിക്കുന്നുണ്ട്. തമിഴ് ജനതയുടെ ഹൃദയത്തില്‍ ഇടംനേടിയ നേടിയ അഭിനേതാവ് എം.ജി.ആര്‍ മാത്രമാണ്. പക്വതയുള്ള രാഷ്ട്രീയക്കാരനായി കമലിനെ ജനം കാണുന്നില്ല -സെല്ലൂര്‍ കെ. രാജു പറഞ്ഞു.കമല്‍ ഹാസന് സിനിമയില്‍ മാത്രമേ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂവെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

Viral News

Read more topics: kamalhassan, politics, critized
English summary
kamalhassan politics critized
topbanner

More News from this section

Subscribe by Email