Saturday April 4th, 2020 - 8:12:pm
topbanner

ആരോഗ്യ കേന്ദ്രമാക്കാന്‍ തന്റെ വീട് നല്‍കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍

suji
 ആരോഗ്യ കേന്ദ്രമാക്കാന്‍ തന്റെ വീട് നല്‍കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍

കൊവിഡ് 19 വ്യാപനം രാജ്യത്ത് വര്‍ധിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഇത് വരെ 23 പൊസീറ്റീവ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മരണവും സംഭവിച്ചു. അഭിനേതാക്കളായ രജനീകാന്ത്, ധനുഷ്, സൂര്യ, ശിവകാര്‍ത്തികേയന്‍, അര്‍ജുന്‍ എന്നിവരെല്ലാം സാമൂഹ്യാകലം ജനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വൈറസ് വ്യാപനത്തെ തടയുന്നതിന് വേണ്ടി താല്‍ക്കാലിക ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നതിന് വേണ്ടി തന്റെ വീട് വിട്ടുതരാം എന്നാണ് കമല്‍ഹാസന്‍ വാഗ്ദാനം ചെയ്തത്.

അതോടൊപ്പം താന്‍ നേതൃത്വം നല്‍കുന്ന സംഘടനയായ മക്കള്‍നീതി മയ്യത്തിലെ ഡോക്ടര്‍മാരോടൊപ്പം ചേര്‍ന്ന് രോഗബാധിതരെ സഹായിക്കുന്നതിന് അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

 

Read more topics: kamal hasan , home, health center
English summary
kamal hasan says to give his home for health center
topbanner

More News from this section

Subscribe by Email