Saturday April 4th, 2020 - 8:17:pm
topbanner

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാ ബദ്ധതയെ ദേശവിരുദ്ധമായി മുദ്ര കുത്തരുത് ; ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

suji
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാ ബദ്ധതയെ ദേശവിരുദ്ധമായി മുദ്ര കുത്തരുത് ; ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

വിയോജിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നത് ജനാധിപത്യത്തിന്റെ ഹൃദയത്തിന് നേരയുള്ള ആക്രമണമാണ് എന്ന് സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചര്‍ച്ചകളോട് പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ രാഷ്ട്രീയ ഏറ്റമുമുട്ടലിലേയ്ക്ക് പോകില്ലെന്നും പകരം ചര്‍ച്ചയെ സ്വാഗതം ചെയ്യുകയാണ് ചെയ്യുകയെന്‌ന ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. നിയമവാഴ്ചയോട് പ്രതിബദ്ധതയുള്ള ഒരു ഭരണകൂടം സമാധാനപരമായ പ്രതിഷേധങ്ങള്‍ തടയാന്‍ ശ്രമിക്കില്ല. പകരം അത് ഇത്തരത്തിലുള്ള വിയോജിപ്പുകള്‍ക്കുള്ള ഇടമൊരുക്കുകയാണ് ചെയ്യുക. അഹമ്മദാബാദില്‍ ഗുജറാത്ത് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ 15ാമത് പി ഡി മെമ്മോറിയല്‍ ലെക്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയുടെ ഹൃദയഭാഗത്താണ് വിയോജിപ്പിനെ ദേശവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ ആയി മുദ്രകുത്തുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ വികസനത്തിനും സാമൂഹിക ഏകോപനത്തിനുമുള്ള നിയമാനുസൃതമായ വഴി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിയോജിപ്പിനെ സംരക്ഷിക്കുകയാണെങ്കില്‍ ബഹുസ്വര സമൂഹത്തെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍ക്ക് മേല്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. മറിച്ച് ചോദ്യം ചെയ്യാനുള്ള ഇടങ്ങള്‍ നശിപ്പിക്കുന്നത് രാഷ്ട്രീയവും,സാമ്പത്തികവും സാംസ്‌കാരികവും, സാമൂഹികവുമായ എല്ലാ വളര്‍ച്ചയെയും നശിപ്പിക്കും, ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

English summary
justice chandrachoodu about indian constitution
topbanner

More News from this section

Subscribe by Email