Tuesday September 22nd, 2020 - 1:22:am

പൗരത്വ ഭേദഗതി നിയമം ; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് നടി ജൂഹി ചൗള

Anusha unni
പൗരത്വ ഭേദഗതി നിയമം ; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് നടി ജൂഹി ചൗള

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് നടി ജൂഹി ചൗള. താരങ്ങളുടെ പ്രതികരണം അറിയാന്‍ മാത്രം പ്രശ്‌നങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് അനീതിയാണെന്ന് താരം പറയുന്നു. നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും അവര്‍ക്ക് സമയം നല്‍കണമെന്നും ജൂഹി കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജോലിക്ക് പോകുമ്പോഴായിരിക്കും പലയിടങ്ങളിലും പ്രശ്‌നം നടക്കുന്നത്. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ വന്ന് ചോദിക്കും, ഇതിനെ കുറിച്ചു താങ്കള്‍ എന്ത് കരുതുന്നു? എന്താണ് കാര്യമെന്നുപോലും ഞങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ല. ജനങ്ങള്‍ക്ക് പോലും ചിലപ്പോള്‍ കാര്യം മനസ്സിലായി കാണില്ല. പക്ഷെ നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതികരണം ആവശ്യമാണെന്നും ചൗള പറഞ്ഞു.

ഇത് എന്‍ആര്‍സി ആണെന്നും സിഎഎ ആണെന്നും ജനങ്ങള്‍ക്ക് മനസ്സിലാകട്ടെ. ഇവ എന്താണെന്നും എന്തുകൊണ്ടാണ് ഇവ സമൂഹത്തില്‍ ചര്‍ച്ചയാവുന്നതെന്നും അവര്‍ മനസ്സിലാക്കട്ടെയെന്നും ജൂഹി പറഞ്ഞു. ഐക്യത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നത് സങ്കടകരമാണ്. വിഭജനത്തെക്കുറിച്ച് എല്ലാവരും പെട്ടെന്ന് സംസാരിക്കാന്‍ തുടങ്ങി. ഒന്നിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ല ? എല്ലാവരും എന്തുകൊണ്ടാണ് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്, എന്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത് എന്നൊക്കെ ചോദിക്കുന്നതെന്നും താരം ചോദിച്ചു.

English summary
juhi chawla supporting CAB
topbanner

More News from this section

Subscribe by Email