Sunday March 29th, 2020 - 11:13:pm
topbanner

സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ശരിയായിക്കൊള്ളണം എന്നില്ല: വിരുദ്ധമായ വീക്ഷണം പുലര്‍ത്തുന്നത് രാജ്യത്തോടുള്ള അനാദരവല്ലെന്നും സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത

suji
 സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ശരിയായിക്കൊള്ളണം എന്നില്ല: വിരുദ്ധമായ വീക്ഷണം പുലര്‍ത്തുന്നത് രാജ്യത്തോടുള്ള അനാദരവല്ലെന്നും സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത

വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നത്' ജനാധിപത്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിഷേധം അക്രമാസക്തമാകുന്നില്ലെങ്കില്‍ അത് തടയാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ശരിയായിക്കൊള്ളണം എന്നില്ലെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. 'ഭൂരിപക്ഷവാദം ജനാധിപത്യം എന്നതിന് എതിരായുള്ളതാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം വിമതരെ 'ദേശവിരുദ്ധന്‍' എന്ന് മുദ്രകുത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു.വിവാദപരമായ പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഈ പരാമര്‍ശം.
'നമ്മള്‍ വിയോജിപ്പുകളെ അടിച്ചൊതുക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്താല്‍ അത് ജനാധിപത്യത്തെ മോശമായി സ്വാധീനിക്കുന്നു. സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ശരിയല്ല. നാമെല്ലാവരും തെറ്റുകള്‍ വരുത്തുന്നു. പ്രതിഷേധം അക്രമാസക്തമാകുന്നില്ലെങ്കില്‍ അത് തടയാന്‍ സര്‍ക്കാരിന് അവകാശമില്ല,' ഡല്‍ഹിയില്‍ വിയോജിപ്പും ജനാധിപത്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതിനിടെ ജസ്റ്റിസ് ഗുപ്ത പറഞ്ഞു.
'ചില പാര്‍ട്ടികള്‍ക്ക് 51% വോട്ടുകള്‍ ലഭിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം മറ്റ് 49% പേര്‍ 5 വര്‍ഷത്തേക്ക് സംസാരിക്കരുത് എന്നാണോ ജനാധിപത്യത്തില്‍ ഓരോ പൗരനും പങ്കുവഹിക്കാനുണ്ട് . സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ശരിയല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരുദ്ധമായ വീക്ഷണം പുലര്‍ത്തുന്നത് രാജ്യത്തോടുള്ള അനാദരവല്ലെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ആശയങ്ങളുടെ ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോഴെല്ലാം വിയോജിപ്പുണ്ടാകുമെന്നും ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ അന്തര്‍ലീനമായ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ന് രാജ്യത്ത്, വിയോജിപ്പിനെ ദേശവിരുദ്ധമായി കാണുന്നു. സര്‍ക്കാരും രാജ്യവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ചില വിഷയങ്ങള്‍ ദേശവിരുദ്ധമായതിനാല്‍ ഹാജരാവിലെന്ന് ബാര്‍ അസോസിയേഷനുകള്‍ പ്രമേയങ്ങള്‍ പാസാക്കുന്നത് ഞാന്‍ കാണുന്നു. ഇത് സ്വീകാര്യമായ നടപടിയല്ല. നിങ്ങള്‍ക്ക് നിയമപരമായ സഹായം നിഷേധിക്കാന്‍ കഴിയില്ല , 'അദ്ദേഹം പറഞ്ഞു.

നിയമങ്ങളെ ചോദ്യം ചെയ്യാതെ ഒരു സമൂഹവും വികസിക്കില്ലെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

 

English summary
judge deepak gupta about protest in india
topbanner

More News from this section

Subscribe by Email