Wednesday September 23rd, 2020 - 7:03:pm

മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

suji
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡിലെ ദുംകയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. എസ്എസ്ബി ജവാന്‍ നീരജ് ഛേത്രിയാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് പുലര്‍ച്ചെ 3.30 ന് അതിര്‍ത്ഥി രക്ഷാ സേനയായ സശസ്ത്ര സീമാ ബെല്ലുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്. 'ദുംക ജില്ലയിലാണ് സംഭവം ഉണ്ടായത്. ഒരു ജവാന്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് മാവോയിസ്റ്റുകളെ വധിച്ചു' ദുംക എസ്!പി വൈ എസ് രമേശ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

രാജേഷ് കുമാര്‍ റായ്, സോനു കുമാര്‍, സതീഷ് ഗുജ്ജര്‍, കരണ്‍ കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഓരാളെ അടിയന്തര ചികിത്സയ്ക്കായി റാഞ്ചിയിലേക്ക് കൊണ്ടുപോയി.മറ്റുള്ളവരെ ദുംകയിലെ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Read more topics: jawan, maoist attack
English summary
jawan killed in maoist attack
topbanner

More News from this section

Subscribe by Email