Tuesday June 2nd, 2020 - 1:50:pm

ജനത കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രം ; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി

suji
ജനത കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രം ; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നത്തെ ജനത കര്‍ഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്. ഒരുമിച്ചു നിന്നാല്‍ ഏത് വലിയ വെല്ലുവിളിയേയും നേരിടാമെന്ന് കാണിച്ചുകൊടുക്കുകയാണ് ജനത കര്‍ഫ്യൂവിലൂടെ രാജ്യത്തെ ജനങ്ങള്‍ ചെയ്തതെന്നും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നത്തെ ജനതാകര്‍ഫ്യൂ ഒന്‍പത് മണിക്ക് അവസാനിക്കുമെങ്കിലും ജനങ്ങള്‍ക്ക് ആഘോഷം തുടങ്ങാന്‍ സമയമായിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജനങ്ങള്‍ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനതാകര്‍ഫ്യൂ പ്രഖ്യാപിച്ച സമയം തീരാന്‍ ചുരുങ്ങിയ സമയം മാത്രം ബാക്കിനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ അറിയിപ്പ്.

 

Read more topics: janata curfew, alert ,modi
English summary
janata curfew was a alert says modi
topbanner

More News from this section

Subscribe by Email