Wednesday September 23rd, 2020 - 7:21:pm

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ വീണ്ടും ഭീകരാക്രമണം

Jikku Joseph
കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ വീണ്ടും ഭീകരാക്രമണം

പുല്‍വാമ: കശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരേ വീണ്ടും ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ പന്‍സ് ഗാം ഗ്രാമത്തിലുള്ള സി.ആര്‍.പി.എഫ് ക്യാമ്പിന് നേരേ ഒരു സംഘം ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു.

സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ രക്ഷപ്പെട്ടു. പ്രദേശത്തേക്കുള്ള എല്ലാ വഴികളും അടച്ച് സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ സൈനികര്‍ക്കും സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണങ്ങള്‍ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സുന്‍ജ്വാനില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
terrorists open fire at crpf camp in awantipora, security forces retaliate
topbanner

More News from this section

Subscribe by Email