Thursday July 18th, 2019 - 10:20:am
topbanner
topbanner

കോണ്‍ഗ്രസ് പ്രതിസന്ധി മറികടക്കാന്‍ സോണിയഗാന്ധി വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തെത്തുമോ ; റിപ്പോര്‍ട്ടുകളിങ്ങനെ

suji
കോണ്‍ഗ്രസ് പ്രതിസന്ധി മറികടക്കാന്‍ സോണിയഗാന്ധി വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തെത്തുമോ ; റിപ്പോര്‍ട്ടുകളിങ്ങനെ

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച സാഹചര്യത്തില്‍ രാഹുലിന്റെ അമ്മയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയോട് ആ സ്ഥാനം ഏറ്റെടുക്കാന്‍ അപേക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക, ഗോവ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലായി പാര്‍ട്ടിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് അവസാനം സോണിയ ഗാന്ധിയെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് കൊണ്ട് വരാനുള്ള നേതാക്കളുടെ ശ്രമം.

എന്നാല്‍ സോണിയ ഇക്കാര്യത്തില്‍ അനുകൂലമല്ലാത്ത പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. താന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ല എന്നാണ് സോണിയയുടെ നിലപാടെങ്കിലും അതിനുള്ള സാധ്യത പൂര്‍ണമായും അവര്‍ തള്ളിക്കളഞ്ഞിട്ടില്ല. 72കാരിയായ സോണിയ, തന്റെ മോശം ആരോഗ്യ സ്ഥിതിയെ തുടര്‍ന്നാണ് നേതാക്കളുടെ ആവശ്യം നിരാകരിക്കുന്നതെന്നാണ് സൂചന. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക എന്നത് തനിക്ക് താങ്ങാനാകാത്ത വെല്ലുവിളി ആയിരിക്കുമെന്നും സോണിയ ഗാന്ധി നേതാക്കളെ അറിയിച്ചിട്ടുണ്ട്.കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതിനിടെയാണ് ഗോവയിലും പ്രതിസന്ധികള്‍ ഉടലെടുത്തത്. ഇതിനോടകം ഗോവയില്‍ നിരവധി കോണ്‍ഗ്രസുകാര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

 

Read more topics: soniya gandhi, congress, rahul
English summary
is soniya gandhi take charge of congress again
topbanner

More News from this section

Subscribe by Email