ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളായ ആമസോണും ഫ്ലിപ്പ്കാട്ടും സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ അനാരോഗ്യകരമായ മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യയുടെ (സി.സി.ഐ.) നിർദേശം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സി.സി.ഐ.യുടെ അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനോടാണ് ഇക്കാര്യം നിർദേശിച്ചത്. വില്‍പ്പനക്കാരുമായി ആമസോണും ഫ്ലിപ്കാര്‍ട്ടും നേരിട്ട് കരാറുണ്ടാക്കുന്നതും ചിലര്‍ക്ക് മുന്‍ഗണന നല്‍കുന്നതും പരാതിയില്‍ ചോദ്യംചെയ്യുന്നു.
സ്മാർട്ട് ഫോണുകള്‍ക്ക് വലിയ വിലക്കിഴിവ് നല്കല്, വിപണിയിലെ മുന്‍നിരസ്ഥാനം ദുരുപയോഗം ചെയ്യല്‍ എന്നിവയും അന്വേഷിക്കും. 2002-ലെ കോംപറ്റീഷന്‍ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് കമ്പനികള്‍ നടത്തുന്നതെന്നും പരാതിയുണ്ട്.