Monday February 17th, 2020 - 10:35:am
topbanner

ആൾ ദൈവം നിത്യാനന്ദയെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചു

JB
ആൾ ദൈവം നിത്യാനന്ദയെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചു

 വിവിധ കേസുകളിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾ ദൈവം നിത്യാനന്ദയെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ബുധനാഴ്ചയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകളിൽ നിന്ന് നിന്ന് രക്ഷപ്പെടാൻ പാസ്പോർട്ടില്ലാതെ നിത്യാനന്ദ ഇന്ത്യ വിട്ടിരിക്കുകയാണ്.ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി വെബ്‌സൈറ്റ് വഴി പ്രഖ്യാപനവുമുണ്ടായി. എന്നാൽ ഇതുവരെ നിത്യാനന്ദയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി അഹമ്മദാബാദിലെ ആശ്രമത്തില്‍ ബന്ദിയാക്കിയ കേസിലാണ് നിത്യാനന്ദക്കെതിരേ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ ഇതിനുപിന്നാലെ നിത്യാനന്ദ രാജ്യം വിടുകയായിരുന്നു. ഗുജറാത്ത് പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് ഇൻറർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിത്യാനന്ദയ്ക്കെതിരെ ആഗോള അറസ്റ്റ് വാറന്റായ റെഡ് കോർണർ നോട്ടീസ് ലഭിക്കാൻ ശ്രമിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസിലാണ് നിത്യാനന്ദക്കെതിരേ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നത്.

പൊലീസ് ഇയാള്‍ക്കായി അന്വേഷണം തുടരുമ്പോഴായിരുന്നു ഇക്വഡോറിനടുത്തുള്ള ഒരു ദ്വീപിൽ കൈലാസ എന്ന ഹിന്ദു രാഷ്ട്രം സ്ഥാപിച്ചതായി പ്രഖ്യാപനം ഉണ്ടായത്. സ്വന്തം പതാകയും രാഷ്ട്രീയ സജ്ജീകരണവും ഇവിടെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

English summary
interpoll notice to swami nithyanandha
topbanner

More News from this section

Subscribe by Email