Monday June 1st, 2020 - 10:58:am

കോവിഡ് ബാധിച്ച് മരിച്ചയാളുടെ പേരക്കുട്ടികള്‍ക്കു രോഗം ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗി

suji
കോവിഡ് ബാധിച്ച് മരിച്ചയാളുടെ പേരക്കുട്ടികള്‍ക്കു രോഗം ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗി

കാശ്മീരില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ കൊച്ചുമക്കള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം മരിച്ച വയോധികന്റെ രണ്ടു പേരകുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതില്‍ എട്ടുമാസം പ്രായമുള്ള ശിശുവും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് ഈ കുഞ്ഞ്. രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ കുട്ടിയ്ക്ക് ഏഴു വയസുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 11 ആയതായി സര്‍ക്കാര്‍ വ്യക്തമാക്കി. സൗദിയില്‍ നിന്ന് മടങ്ങിവന്ന വയോധികനാണ് കോവിഡ് ബാധിച്ച് മരിച്ചത്.ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാവിലെ മരിച്ചു. കാശ്മീരിലെ ആദ്യ കോവിഡ് മരണമാണ് ഇയാളുടേത്.

Read more topics: infant , covid patient ,kashmir
English summary
infant covid patient in kashmir
topbanner

More News from this section

Subscribe by Email