Monday November 18th, 2019 - 12:42:pm
topbanner

ഭാര്യയെ ഫേസ്ബുക്കില്‍ വില്‍പനയ്ക്ക് വെച്ച പ്രൊഫസറും വിദ്യാര്‍ഥിയും പിടിയില്‍

NewsDesk
ഭാര്യയെ ഫേസ്ബുക്കില്‍ വില്‍പനയ്ക്ക് വെച്ച പ്രൊഫസറും വിദ്യാര്‍ഥിയും പിടിയില്‍

ഇന്‍ഡോര്‍: ഭാര്യയെ ഒരുലക്ഷം രൂപയ്ക്ക് ഫേസ്ബുക്കില്‍ വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ദിലീപ് മാലി എന്ന കോളേജ് അധ്യാപകനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കടബാദ്ധ്യത തീര്‍ക്കുന്നതിനായി ഭാര്യയെ വില്‍ക്കുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫോണ്‍ നമ്പരും ഇയാള്‍ നല്‍കിയിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ കമലേഷ് എന്ന വിദ്യാര്‍ത്ഥിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിലീപിന്റെ ഫേസ്ബുക്ക് പേജില്‍ വിദ്യാര്‍ത്ഥിയായ കമലേഷാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് പോലീസ് പറഞ്ഞു.

കമലേഷിന് ദിലീപ് 25,000 രൂപ നല്‍കാനുണ്ടായിരുന്നു. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കമലേഷ് ദിലീപിന്റെ ഫോണ്‍ കൈക്കലാക്കുകയായരുന്നു. ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ ഫേസ്ബുക്കില്‍ ഭാര്യയെ വില്‍ക്കാനുണ്ടെന്ന് പോസ്റ്റ് ഇടണമെന്ന് പറയുകയായിരുന്നു.

2000 കോടിയോളം മുടക്കി അറ്റ്‌ലസ് ഗ്രൂപ്പ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മകന്‍ ശ്രമിച്ചു?

ഭര്‍ത്താവിനെ വഞ്ചിച്ച് ഒളിച്ചോടാനെത്തി; കാമുകന്‍ നല്‍കിയത് മരണശിക്ഷ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

 

English summary
Indore professor arrested for Facebook post offering wife for sale
topbanner

More News from this section

Subscribe by Email