Thursday June 17th, 2021 - 10:26:pm

4000 വര്‍ഷം മുന്‍പ് ഇന്ത്യക്കാര്‍ രഥം ഉപയോഗിച്ചിരുന്നു; തെളിവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ

suji
4000 വര്‍ഷം മുന്‍പ് ഇന്ത്യക്കാര്‍ രഥം ഉപയോഗിച്ചിരുന്നു; തെളിവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പുരോഗതിയിലേക്ക് വെളിച്ചം വീശുന്ന തെളിവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ. 2000 ബിസിയ്ക്കും 1800 ബിസിയ്ക്കും ഇടയില്‍ ഇന്ത്യക്കാര്‍ രഥങ്ങള്‍ ഉപയോഗിച്ചതിന്റെ തെളിവാണ് എഎസ്‌ഐ കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഭാഗ്പതിന് സമീപമുള്ള സാനുലി ഗ്രാമത്തില്‍ നടത്തിവന്ന ഖനനത്തിലാണ് ഇത് കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചെമ്പ് കൊണ്ടുള്ള അലങ്കാരങ്ങള്‍ ഉള്‍പ്പെട്ട രഥം കൂടുതല്‍ ഗവേഷണത്തിലേക്കുള്ള അവസരമാണ് ഒരുക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച പര്യവേഷണത്തില്‍ എട്ട് സംസ്‌കാര കേന്ദ്രങ്ങളും, നിരവധി കരകൗശല വസ്തുക്കളും കണ്ടെത്തിയിരുന്നു. ശവസംസ്‌കാര സ്ഥലങ്ങള്‍ക്ക് സമീപമാണ് മൂന്ന് രഥങ്ങള്‍ കിടന്നിരുന്നത്.

ടെലിവിഷന്‍ പരമ്പരകളില്‍ കാണപ്പെടുന്ന കുതിരവണ്ടികള്‍ക്ക് ഇതുമായി സാമ്യമുണ്ടെന്ന് എഎസ്‌ഐ വ്യക്തമാക്കി. രണ്ട് ചക്രങ്ങളുള്ള രഥങ്ങള്‍ ഒരു വ്യക്തിക്ക് ഓടിക്കാന്‍ പാകത്തിനാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഹാരപ്പ, മോഹന്‍ജോദാരോ, ധോലാവിയ (ഗുജറാത്ത്) ഖനനങ്ങളില്‍ ശവപ്പെട്ടികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ചെമ്പ് അലങ്കാരങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്.

മെസോപൊട്ടോമിയക്കാര്‍ ഇവ ഉപയോഗിച്ചതിന് കൃത്യമായ തെളിവാണ് ഇപ്പോള്‍ കണ്ടെത്തിയത്.

 

Read more topics: indians, chariots,evidence ,up
English summary
indians used chariots 4000 years ago asi unearths evidence in up
topbanner

More News from this section

Subscribe by Email