Monday March 30th, 2020 - 12:02:am
topbanner

സുഷമ സ്വരാജ് ഇടപെട്ടു ; ഖത്തറില്‍ തട്ടിപ്പില്‍ കുടുങ്ങിയ നഴ്‌സ് നാട്ടിലെത്തി

suji
സുഷമ സ്വരാജ് ഇടപെട്ടു ; ഖത്തറില്‍ തട്ടിപ്പില്‍ കുടുങ്ങിയ നഴ്‌സ് നാട്ടിലെത്തി

വിസ തട്ടിപ്പിന് ഇരയായി ഖത്തറില്‍ കുടുങ്ങിയ ഇന്ത്യന്‍ നഴ്‌സ് നാട്ടിലെത്തി. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഇടപെട്ടാണ് യുവതിയെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്. ഹൈദരാബാദ് സ്വദേശിയായ സൈദ മറിയം ആണ് തട്ടിപ്പിന് ഇരയായത്. 40000 രൂപ പ്രതിമാസ ശമ്പളം നല്‍കാമെന്ന് പറഞ്ഞാണ് മറിയത്തിന് ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്തത്. ഫാത്തിമ എന്ന ഏജന്റ് വഴിയാണ് ഇവര്‍ ഗള്‍ഫിലെത്തിയത്. ഇന്ത്യയില്‍ തിരിച്ചെത്താന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ വിദേശകാര്യ മന്ത്രാലയത്തിനും സുഷമ സ്വരാജിനും നന്ദി പറയുന്നുവെന്ന് സൈദ മറിയം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഖത്തറിലെത്തിയ സൈദയെ ഫാത്തിമയെന്ന് തന്നെ പേരുള്ള മറ്റൊരു ഏജന്റാണ് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ നിന്ന് ഗോപാല്‍ എന്നയാളുടെ ഓഫീസിലെത്തിച്ചു. ഇവിടെ വച്ച് ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷം നാലു ദിവസം പൂട്ടിയിട്ടു. വീട്ടുജോലിക്കായി പിന്നീട് ഒരു വീട്ടിലേക്ക് അയച്ചു. അവിടെ ജോലി ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വീട്ടുടമ സൗദയെ ഇന്ത്യന്‍ എംബസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഗോപാലിനെതിരെ മറ്റു തട്ടിപ്പു കേസുകല്‍ ഉള്ളതായി അറിഞ്ഞു. ഇയാള്‍ പോലീസ് പിടിയിലായി.

എംബസിയില്‍ നിന്ന് ഫാത്തിമ വീണ്ടും തന്നെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് സൈദ പറയുന്നു. നാട്ടിലുള്ള അമ്മയെ വിവരം അറിയിച്ചതോടെയാണ് വിദേശകാര്യ മന്ത്രാലയത്തെ ഇവര്‍ അറിയിച്ചത്.

Read more topics: indian women, qatar
English summary
indian women rescued from qatar
topbanner

More News from this section

Subscribe by Email