Sunday August 1st, 2021 - 7:21:am

മുസ്ലീങ്ങളേ നിങ്ങള്‍ രാമന്റെ മക്കളാണ് ബാബറിന്റെയല്ല ; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

suji
മുസ്ലീങ്ങളേ നിങ്ങള്‍ രാമന്റെ മക്കളാണ് ബാബറിന്റെയല്ല ; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാമന്റെ മക്കളാണെന്ന് യൂണിയന്‍ മനിസ്റ്റര്‍ ഗിരിരാജ് സിങ്.ബാബറുടെ മക്കളല്ല.അതിനാല്‍ ഇന്ത്യയില്‍ ഉറപ്പായും രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുസ്ലീം സഹോദരങ്ങള്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സഹകരിക്കണം.ഇന്ത്യയിലെ ഹിന്ദുക്കളുടേയും മുസ്ലീങ്ങളുടേയും പൂര്‍വ്വീകര്‍ ഒന്നാണ്.നമ്മുടെ പിതാമഹന്‍ രാമനാണ്.അങ്ങനെ രണ്ടു മത വിഭാഗത്തിന്റേയും പ്രതീകമായ രാമക്ഷേത്രം ഇന്ത്യയിലല്ലാതെ പാകിസ്ഥാനില്‍ നിര്‍മ്മിക്കാനാകുമോ ? രാമക്ഷേത്രം ഹിന്ദുവും മുസ്ലീമും ചേര്‍ന്ന് നിര്‍മ്മിക്കണമെന്നും ഗിരിരാജ് കൂട്ടിച്ചേര്‍ത്തു.
പത്മാവതിയുടെ സംവിധായകനായ ബന്‍സാലിയേയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.എല്ലാ സംവിധായകരും എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ക്കെതിരായി സിനിമ നിര്‍മ്മിക്കുന്നതെന്നു അദ്ദേഹം ചോദിച്ചു.മറ്റ് മത വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഇവര്‍ക്ക് ധൈര്യമില്ലാത്തത് എന്താണ്,ഹിന്ദുക്കള്‍ ഉദാര മനസ്‌കരായത് കൊണ്ടല്ലേ ഇതു സംഭവിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

English summary
indian muslims are descendants of lord rama says giriraj singh
topbanner

More News from this section

Subscribe by Email