Saturday February 29th, 2020 - 3:04:pm
topbanner

ഭാര്യയില്‍ നിന്ന് കടം വാങ്ങി ടിക്കറ്റെടുത്തു ; ബിഗ് ടിക്കറ്റില്‍ 28 കോടി സ്വന്തമാക്കി ഇന്ത്യന്‍ കര്‍ഷകന്‍

suji
ഭാര്യയില്‍ നിന്ന് കടം വാങ്ങി ടിക്കറ്റെടുത്തു ; ബിഗ് ടിക്കറ്റില്‍ 28 കോടി സ്വന്തമാക്കി ഇന്ത്യന്‍ കര്‍ഷകന്‍

ഭാര്യയില്‍ നിന്ന് കടംവാങ്ങി ആ പണത്തിന് ലോട്ടറി ടിക്കറ്റെടുത്ത ഹൈദരാബാദിലെ കര്‍ഷകന് അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ 28 കോടി രൂപയുടെ സമ്മാനം. ഹൈദരാബാദിലെ നല്‍കര്‍ഷകനും മുന്‍ പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത തുണച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ പേരില്‍ എടുത്ത ടിക്കറ്റിനാണ് 15 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിലാസ് റിക്കാല പുതിയ ജോലി കിട്ടാത്തതിനാല്‍ ഒന്നര മാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിനാണ് കഴിഞ്ഞ ദിവസം 28 കോടി ലഭിച്ചത്.

യുഎഇയില്‍ ജോലി ചെയ്തിരുന്ന സമയം ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നറുക്കെടുപ്പിന്റെത് അടക്കം സ്ഥിരമായി ടിക്കറ്റെടുത്തെങ്കിലും ഫലം തുണച്ചില്ല. നാട്ടിലെത്തി അബുദാബിയിലുള്ള സുഹൃത്തു വഴിയെടുത്ത മൂന്നു ടിക്കറ്റില്‍ ഒന്നാണ് ഭാഗ്യം കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എട്ട് സമ്മാനങ്ങളില്‍ പകുതിയും ഇന്ത്യക്കാര്‍ക്കാണ് .

Read more topics: indian, dubai big ticket lottery
English summary
indian get dubai big ticket lottery
topbanner

More News from this section

Subscribe by Email