Wednesday September 23rd, 2020 - 6:51:pm

സമ്പദ് വ്യവസ്ഥ ഐസിയുവില്‍ ; മോദി സര്‍ക്കാര്‍ ലുക്ക് ഔട്ട് നോട്ടീസിറക്കുന്ന തിരക്കില്‍ ; വിമര്‍ശനവുമായി കപില്‍ സിബല്‍

suji
സമ്പദ് വ്യവസ്ഥ ഐസിയുവില്‍ ; മോദി സര്‍ക്കാര്‍ ലുക്ക് ഔട്ട് നോട്ടീസിറക്കുന്ന തിരക്കില്‍ ; വിമര്‍ശനവുമായി കപില്‍ സിബല്‍

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. പി. ചിദംബരത്തിനെതിരായ കേസും കശ്മീര്‍ വിഷയവും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദി സര്‍ക്കാരിനെതിരെ കപില്‍ സിബല്‍ രംഗത്തെത്തിയത്. പൗരസ്വാതന്ത്ര്യത്തെ പ്രതിരോധിക്കുന്ന എല്ലാവര്‍ക്കുമായി മോദി സര്‍ക്കാര്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണെന്നായിരുന്നു കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചത്. പി ചിദംബരത്തിനെതിതിരായ കേസ് കൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമ്പദ് വ്യവസ്ഥയ്ക്കും പൗര സ്വാതന്ത്ര്യത്തിനും ഒരു ഉത്തേജക പാക്കേജ് ആവശ്യമാണെന്നാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലെ സംഭവങ്ങളിലൂടെ മനസിലാകുന്നത് എന്നും കപില്‍ സിബല്‍ ട്വീറ്റില്‍ പറഞ്ഞു.
' സമ്പദ് വ്യവസ്ഥയ്ക്കും സ്വാതന്ത്ര്യത്തിനും ഒരു ഉത്തേജക പാക്കേജ് ആവശ്യമാണെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണ്, പൗരസ്വാതന്ത്ര്യത്തെ പ്രതിരോധിക്കുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ 'ലുക്ക് ഔട്ട് നോട്ടീസ്' ഇറക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍' എന്നായിരുന്നു കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചത്.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് കപില്‍ സിബല്‍ ആയിരുന്നു. പി.ചിദംബരത്തെ നാല് ദിവസത്തേക്കാണ് കോടതി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്.

 

Read more topics: indian economy, kapil sibel
English summary
indian economy in icu says kapil sibel
topbanner

More News from this section

Subscribe by Email