Wednesday September 23rd, 2020 - 6:22:pm

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറിനു സമമെന്ന് ചിദംബരം

Jikku Joseph
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറിനു സമമെന്ന് ചിദംബരം

മുംബൈ: മോഡി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പി.ചിദംബരം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മൂന്ന് ടയറുകളും പഞ്ചറായ കാറ് പോലെയായെന്ന് പി.ചിദംബരം. സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, പൊതു ചെലവുകള്‍ എന്നിവ ഒരു സമ്പദ് വ്യവസ്ഥയിലെ നാല് വളര്‍ച്ചാ യന്ത്രങ്ങളാണ്, ഇവ ഒരു കാറിന്റെ നാല് ചക്രം പോലെയാണ്. ഒന്നോ രണ്ടോ ചക്രങ്ങള്‍ തകരാറിലായാല്‍ തന്നെ വേഗത കുറയും. നമ്മുടെ കാര്യത്തില്‍ മൂന്ന് ചക്രങ്ങളും പഞ്ചറാണെന്നും ചിദംബരം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ധനവിലവര്‍ധനവുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മഹാരാഷ്ട്രയിലെ താനെയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്തും പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മാത്രമാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഇതിങ്ങനെ തുടരുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും എന്തിനേറെ എല്‍പിജിക്കുപോലും തുടര്‍ന്നും കൂടിയ നികുതി ഈടാക്കിക്കൊണ്ടേയിരിക്കും. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയായി ഊര്‍ജ മേഖലയില്‍ എന്തെങ്കിലും നിക്ഷേപം ഉണ്ടായിട്ടുണ്ടോയെന്നും പാപ്പരായ 10 പ്രധാന കമ്പനികളില്‍ അഞ്ചെണ്ണം സ്റ്റീല്‍ കമ്പനികളാണ്. ഇത്തരം വ്യവസായങ്ങളില്‍ ആരെങ്കിലും നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കാമോ എന്നും ചിദംബരം ചോദിച്ചു. സര്‍ക്കാരിന്റെ ധനവിനിയോഗം മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ താങ്ങി നിര്‍ത്തുന്നതെന്നും അദ്ദേഹം പറയുന്നു.

അഞ്ച് സ്ലാബുകളുള്ള ജി.എസ്.ടി സംവിധാനമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിന് പുറമെ ചില ഇനങ്ങള്‍ക്ക് സെസ് എര്‍പ്പെടുത്തുകയും ചെയ്തു. ജി.എസ്.ടി നടപ്പിലാക്കിയ മറ്റ് രാജ്യങ്ങളില്‍ ഒരു സ്ലാബ് മാത്രമാണുള്ളതെന്നും മുന്‍ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടിയെന്നാല്‍ ഒറ്റ നികുതിയാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് രണ്ടുതരത്തിലുള്ള നികുതി ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

English summary
indian economy like a car with 3 tyres punctured: p.chidambaram
topbanner

More News from this section

Subscribe by Email