Sunday January 26th, 2020 - 2:31:pm
topbanner

ഇന്ത്യന്‍ വംശജയായ 19 കാരിയെ അമേരിക്കയില്‍ ക്രൂരമായ ലൈംഗീക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി

suji
ഇന്ത്യന്‍ വംശജയായ 19 കാരിയെ അമേരിക്കയില്‍ ക്രൂരമായ ലൈംഗീക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി

19 കാരിയായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയെ ഷിക്കാഗോയില്‍ ലൈംഗീകമായി അക്രമിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിനിയായ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ക്യാമ്പസിനോട്‌ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തില്‍ ഡൊണാള്‍ഡ് തര്‍മന്‍ എന്ന 26 കാരനെ ഷിക്കാഗോ മെട്രോ സ്‌റ്റേഷനില്‍ വച്ചു പിടികൂടി. ഇയാള്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ല. കഴുത്തു ഞെരിച്ചാണ് 19 കാരിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച വൈകീട്ട് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ക്യാമ്പസിലെ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ പിടികൂടിയത്.

 

English summary
indian american student sexually assaulted
topbanner

More News from this section

Subscribe by Email