Friday August 7th, 2020 - 1:33:am

അന്വേഷണ ഏജന്‍സി മതപ്രഭാഷണം നടത്താന്‍ അനുവദിക്കുന്നില്ല: സാക്കിര്‍ നായിക്

Anju N C
അന്വേഷണ ഏജന്‍സി മതപ്രഭാഷണം നടത്താന്‍ അനുവദിക്കുന്നില്ല: സാക്കിര്‍ നായിക്

ന്യൂഡല്‍ഹി: മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ മതപ്രഭാഷണം നടത്താന്‍ ഇന്ത്യന്‍ അന്വേഷണ അനുവദിക്കുന്നില്ലെന്ന് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. കഴിഞ്ഞ 25 വര്‍ഷങ്ങളായി താന്‍ പല രാജ്യങ്ങളിലും മത പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി തന്റെ അഭിപ്രായ സ്വാതന്ത്രങ്ങള്‍ വിലക്കുകയാണെന്നും അദ്ദേഹം ഇന്റര്‍പോളിനു നല്‍കിയ പരാതിയില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാക്കിര്‍ നായിക്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്‍ഐഎ നിരോധിക്കുകയും മതപ്രഭാഷണങ്ങളില്‍ നിന്നു നായിക്കിനെ വിലക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരാതി. ഇന്ത്യന്‍ ജയിലുകളുടെ മോശം സ്ഥിതിയും മനുഷ്യാവകാശ ലംഘനങ്ങളും അദ്ദേഹം പരാതിയില്‍ പറയുന്നുണ്ട്.

നേരത്തെ സാക്കിര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ഇന്റര്‍പോളിനോട് റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

English summary
indian agencies preventing me from delivering speeches: zakir naik
topbanner

More News from this section

Subscribe by Email