Thursday May 28th, 2020 - 2:19:am

ഇന്ത്യ പങ്കെടുക്കണമെങ്കില്‍ വേദി പാകിസ്ഥാന്‍ ആകാന്‍ പാടില്ല ; ഏഷ്യാകപ്പ് പാകിസ്ഥാനില്ലെങ്കില്‍ കളിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ

suji
ഇന്ത്യ പങ്കെടുക്കണമെങ്കില്‍ വേദി പാകിസ്ഥാന്‍ ആകാന്‍ പാടില്ല ; ഏഷ്യാകപ്പ് പാകിസ്ഥാനില്ലെങ്കില്‍ കളിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ

2020ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പാകിസ്ഥാനിലാണ് നടക്കുന്നതെങ്കില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യാ കപ്പ് നടത്തിപ്പിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴും എവിടെയാണ് ഏഷ്യാകപ്പ് നടത്തുന്നതെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ടീം ഒരു കാരണവശാലും പാകിസ്ഥാന്‍ സന്ദര്‍ശിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഏഷ്യാകപ്പിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആതിഥ്യം വഹിക്കുന്നുവെന്നതല്ല പ്രശ്‌നം. മത്സരങ്ങള്‍ എവിടെ വെച്ച് നടക്കുമെന്നതാണ് വിഷയം. ഇന്ത്യക്ക് ഒരു നിഷ്പക്ഷ വേദി വേണമെന്നാണ് അഭിപ്രായം. ഇന്ത്യ ഇല്ലാത്ത ഒരു ഏഷ്യാകപ്പ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തയ്യാറാണെങ്കില്‍ അത് നടക്കട്ടെ. പക്ഷേ, ഇന്ത്യ പങ്കെടുക്കുന്നുണ്ടെങ്കില്‍ വേദി പാകിസ്ഥാന്‍ ആവാന്‍ പാടില്ല,' ബിസിസിഐ ഒഫീഷ്യല്‍ ഐഎഎന്‍സിനോട് പറഞ്ഞു.
ഏഷ്യാകപ്പ് ഇത്തവണ നടത്താന്‍ തീരുമാനിച്ച് ഉറച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഈയടുത്ത് പാകിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരകള്‍ കളിച്ചിരുന്നു. ഏഷ്യാകപ്പ് വിജയകരമായി നടത്താനായാല്‍ അന്താരാഷ്ട്ര വേദിയെന്ന പദവി തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍.

2018ല്‍ ബിസിസിഐ ഏഷ്യാകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ വിസാ പ്രശനങ്ങള്‍ കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്താന്‍ തയ്യാറായിരുന്നില്ല. യുഎഇയില്‍ വെച്ചാണ് പിന്നീട് മത്സരങ്ങള്‍ നടത്തിയത്. ഇതേ രീതി പിന്തുടരണമെന്ന് ബിസിസിഐ ആവശ്യപ്പെടുന്നു.

 

Read more topics: india, asia cup ,pakistan, bcci
English summary
india will not play if asia cup in pakistan
topbanner

More News from this section

Subscribe by Email